വാഷിംഗ്ടൺ: കെനിയയിലെ അമേരിക്കൻ സൈനിക താവളത്തിനു നേരെ ജിഹാദി ആക്രമണം. ഭീകര സംഘടനയായ അൽ ഷബാബാണ് ആക്രമണം നടത്തിയത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ആയുധങ്ങളും വിമാനങ്ങളും ഉപകരണങ്ങളുമടക്കം ആക്രമണത്തിൽ തകർന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
സ്ഫോടനം നടത്തി ശ്രദ്ധ തിരിച്ച ശേഷം താവളത്തിലേക്ക് നുഴഞ്ഞു കയറാനായിരുന്നു ഭീകരർ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഈ ശ്രമം പരാജയപ്പെടുത്തിയതായി യു എസ് ആഫ്രിക്കൻ കമാൻഡർ അറിയിച്ചു.
സൊമാലിയൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന കെനിയയിലെ താവളത്തിന് നേർക്കാണ് ആക്രമണം നടന്നത്. അൽഖ്വയിദയുമായി അടുത്ത ബന്ധമുള്ള ഇസ്ലാമിക ജിഹാദി ഭീകരസംഘടനയാണ് അൽ ഷബാബ്.
Discussion about this post