ലോകത്തെ ഏറ്റവും പ്രായമുള്ള വ്യക്തിയെന്ന റെക്കോഡിന് അര്‍ഹയായ ജപ്പാനിലെ കെയിന്‍ തനാക മുത്തശ്ശി. 117-ാമത്തെ ജന്മദിനം ആഘോഷിച്ചു. 1903 ജനുവരി രണ്ടാം തീയതിയാണ് ഇവര്‍ ജനിച്ചത്. തെക്കന്‍ ജപ്പാനിലെ ഫുക്കുവോക്കയിലെ ഒരു നേഴ്‌സിങ്ങ് ഹോമിലാണ് ഇപ്പോള്‍ കെയിന്‍ തനാക മുത്തശ്ശി താമസിക്കുന്നത്. നേഴ്‌സിങ്ങ് ഹോമിലെ ജീവനക്കാരും ബന്ധുക്കളും സുഹൃത്തുക്കളുമൊത്ത് നൂറ്റിപ്പതിണേഴാമത്തെ ജന്മദിനം അവര്‍ ഈ ഞായറാാഴ്ച അവര്‍ ആഘോഷമാക്കി.
ഇതിനു മുന്‍പത്തെ ലോകറേക്കോഡായിരുന്ന നൂറ്റിപ്പതിനാറ് വയസ്സും 66 ദിവസവും കഴിഞ്ഞവര്‍ഷം മാര്‍ച്ച് ഒന്‍പതാം തീയതിയാണ് അവര്‍ കടന്നത്. അതോടെയാണ് ലോകത്ത് ഏറ്റവും പ്രായമുള്ള വ്യക്തിയെന്ന റെക്കോഡിന് അവര്‍ അര്‍ഹയായത്.
103 വയസ്സുള്ളപ്പോള്‍ വന്‍കുടലില്‍ കാന്‍സര്‍ കണ്ടെത്തിയ കെയിന്‍ തനാക ശസ്ത്രക്രിയയിലൂടെയും ചികിത്സയിലൂടെയും കാന്‍സറിനെ അതിജീവിച്ച വ്യക്തിയുമാണ്. അറുപത്തിമൂന്ന് വയസ്സുവരെ കുടുംബത്തിന്റെ കടയില്‍ ജോലിചെയ്തിരുന്ന അവര്‍ക്ക് നാലുമക്കളും ഒരു ദത്തുപുത്രനുമുണ്ട്.













Discussion about this post