ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള തിയതികള്‍ പ്രഖ്യാപിച്ചു. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി എട്ടിന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ 11 ാം തിയതി നടക്കും.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ വാര്‍ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്.
ഡല്‍ഹിയില്‍ 70 നിയമസഭ മണ്ഡലങ്ങളാണ് ആകെയുള്ളത്. 2015ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എഎപി 67 നേടി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ബിജെപി മൂന്ന് സീറ്റിലൊതുങ്ങി. കോണ്‍ഗ്രസ് സീറ്റൊന്നും നേടിയിരുന്നില്ല.
2015ല്‍ 54 ശതമാനം വോട്ടാണ് ആം ആദ്മി പാര്‍ട്ടി കരസ്ഥമാക്കിയത്. എന്നാല്‍ പിന്നീട് 2019 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. ഒരു സീറ്റിലും ആം ആദ്മി പാര്‍ട്ടിക്ക് ജയിക്കാനായില്ല.
Discussion about this post