ഡല്‍ഹി :ജെഎന്‍യു അക്രമത്തെക്കുറിച്ച് ക്രൈംബ്രാഞ്ചിന് ചില സുപ്രധാന സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുന്നു. വീഡിയോ ദൃശ്യങ്ങള്‍ ശേഖരിക്കുന്നുവെന്നും പോലീസ് പിആര്‍ഒ എംഎസ് രന്ധവ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സംഭവത്തില്‍ 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും എല്ലാവരെയും എയിംസ് ട്രോമ സെന്ററില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും ഡല്‍ഹി പോലീസ് അറിയിച്ചു.
ഇന്നലെയാണ് മുഖംമൂടി ധരിച്ച ഒരു സംഘം ജെഎന്‍യു കാമ്പസില്‍ അതിക്രമിച്ച് കയറി ആക്രമം നടത്തിയത്. ഫീസ് വര്‍ദ്ധനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസമായി ജെഎന്‍യുവില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥികള്‍ ആക്രമം നടത്തുന്നുണ്ട്. രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എസ്എഫ്‌ഐ ആക്രമം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസത്തെ സംഭവമെന്നാണ് വിലയിരുത്തല്‍ .
Discussion about this post