ഇൻഡോർ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 143 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടി. ബാറ്റിങ്ങ് തകര്‍ച്ച നേരിട്ട ശ്രീലങ്കയ്ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 34 റണ്‍സ് നേടിയ കുശാല്‍ പെരേര ആണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
104 റണ്‍സ് നേടുന്നതിനിടെ അവര്‍ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. ഗുണതിലകെ (20), അവിഷ്ക ഫെര്‍ണാണ്ടൊ (22), കുശാല്‍ പെരേര (34), ഒഷാഡ ഫെര്‍ണാണ്ടൊ (10), രാജപക്സെ (9) എന്നിവര്‍ പെട്ടെന്ന് താനാണ് പുറത്തായി. ഇന്ത്യക്ക് വേണ്ടി താക്കൂര്‍ മൂന്ന് വിക്കറ്റ് നേടി.
Discussion about this post