ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച മുഖംമൂടി ധരിച്ചവരെ സംബന്ധിച്ച് നിര്‍ണ്ണായക തെളിവുകള്‍ ഡല്‍ഹി പോലീസിന് ലഭിച്ചതായി സൂചന. ആക്രമം നടത്തിയ ചിലരെ പോലീസിന് തിരിച്ചറിയാന്‍ സാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
11 പരാതികളാണ് പോലീസിന് ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഒരു പ്രൊഫസര്‍ സമര്‍പ്പിച്ച പരാതി ഉള്‍പ്പെടെ 11 പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ജനുവരി 5 ന് സംഭവവുമായി ബന്ധപ്പെട്ട് 11 പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കോളേജിലെ ഒരു പ്രൊഫസര്‍ പരാതി നല്‍കിയിട്ടുണ്ട്.മറ്റ് പരാതികള്‍ വിദ്യാര്‍ത്ഥികള്‍ ആണ് നല്‍കിയതെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. ഞായറാഴ്ച നടക്കുന്ന അക്രമവുമായി ബന്ധപ്പെട്ട് ലഭിച്ച 11 പരാതികള്‍ ക്രൈംബ്രാഞ്ചിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു.
ജെഎന്‍യുവിലെ നിലവിലെ സ്ഥിതി നിയന്ത്രണത്തിലാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സൗത്ത് വെസ്റ്റ്) ദേവേന്ദര്‍ ആര്യ പറഞ്ഞു. ജെഎന്‍യു ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം കാമ്പസില്‍ പോലീസ് സാന്നിധ്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സിവില്‍ വസ്ത്രത്തിലുള്ള പോലീസുകാര്‍ ജെഎന്‍യു കാമ്പസിനുള്ളില്‍ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരിക്കുമെന്നും യൂണിഫോമിലുള്ളവര്‍ കാമ്പസിന് പുറത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തെളിവുകള്‍ ശേഖരിക്കുന്നതിനായി ക്രൈംബ്രാഞ്ചിന്റെയും ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെയും സംഘങ്ങള്‍ കാമ്പസ് സന്ദര്‍ശിച്ചു. വീഡിയോകള്‍ ഉള്‍പ്പെടെ സൂക്ഷ്മപരിശോധന നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി .സംഭവത്തിന്റെ വിവരങ്ങളും വീഡിയോ ക്ലിപ്പുകളും പങ്കിടാന്‍ ഇതിനകം പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പോലീസ് അപ്പീല്‍ നല്‍കിയിട്ടുണ്ട്.
Discussion about this post