ഇന്ത്യയും ചൈനയുമായുള്ള സൈനിക സഹകരണത്തില്‍ പുതിയ നാഴികക്കല്ലായി ഇന്ത്യയില്‍ നിന്ന് കരസേനാ ജനറല്‍ നയിയ്ക്കുന്ന സൈനികസംഘം ചൈന സന്ദര്‍ശിയ്ക്കുന്നു. കരസേനയുടേ നോര്‍ത്തേണ്‍ കമാന്‍ഡ് ചീഫ് ലഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിംഗ് നയിയ്ക്കുന്ന ഉന്നതതലസംഘമാണ് ചൈന സന്ദര്‍ശിയ്ക്കുന്നത്. ചൈനയുടെ സേനയിലെ ഏറ്റവും മുതിര്‍ന്ന ജനറല്‍മാരുമായും ഉദ്യോഗസ്ഥരുമായും ഈ സംഘം ആശയവിനിമയം നടത്തുകയും വിവിധ യോഗങ്ങളിലും ചര്‍ച്ചകളിലും പങ്കെടുക്കുകയും ചെയ്യും.
ബുധനാഴ്ച ലഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിംഗ് ചൈനാ സേനയുടെ ജനറലായ ഹാന്‍ വെയ് യുവോയുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ചൈനയുമായുള്ള അതിര്‍ത്തിയില്‍ സഹകരണവും ഒത്തൊരുമയും എങ്ങനെ വര്‍ദ്ധിപ്പിയ്ക്കാമെന്നും ലഡാക്, അരുണാചല്‍പ്രദേശ് തുടങ്ങിയ മേഖലകളിലെ അതിര്‍ത്തിയില്‍ കൂടുതല്‍ സഹകരണം ഉണ്ടാക്കുന്നതിനെപ്പറ്റിയുമായിരുന്നു ഇരുവരും ചര്‍ച്ച ചെയ്തത്. വരും ദിവസങ്ങളില്‍ ബെയ്ജിങ്, ചെങ്ഡു, ഷാങ്ഹായ് തുടങ്ങിയ സ്ഥലങ്ങളിലെ സൈനികത്താവളങ്ങള്‍ ഇന്ത്യന്‍ സൈനികസംഘം സന്ദര്‍ശിയ്ക്കുകയും ചെയ്യും.
കഴിഞ്ഞ മാസം മേഘാലയയില്‍ വച്ച് ഇന്ത്യയും ചൈനയുമായി സംയുക്ത സൈനികാഭ്യാസം നടന്നിരുന്നു. ഭീകരവാദപ്രതിരോധത്തിനും ദുരന്തനിവാരണത്തിനുമായുള്ള വിവിധ അഭ്യാസങ്ങള്‍ ഇരുസേനകളുമൊരുമിച്ച് അന്ന് നടത്തുകയും ചെയ്തിരുന്നു.ഭാവിയില്‍ ഇരു സേനകളും അതിര്‍ത്തിയില്‍ അനാവശ്യ തര്‍ക്കങ്ങളിലേര്‍പ്പെടാതിരിയ്ക്കാന്‍ വേണ്ട ചര്‍ച്ചകളും അന്ന് നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
2017ല്‍ ഇന്ത്യ, ഭൂട്ടാന്‍, ചൈന അതിര്‍ത്തിയായ ഡോക്ള്‍ലാമില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. 73 ദിവസം നീണ്ടുനിന്ന ഈ സംഘര്‍ഷം നയതന്ത്ര ഇടാപെടലുകളെത്തുടര്‍ന്നാണ് അവസാനിച്ചത്. അതിനുശേഷം ഭാവിയില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട പ്രയത്‌നത്തിന്റെ ഭാഗമായാണ് വര്‍ദ്ധിച്ചുവരുന്ന ഈ സൈനിക സഹകരണം. ഒരു രാജ്യത്തോടും വഴങ്ങിക്കൊടുക്കില്ലെന്നും എന്നാല്‍ നമ്മോട് സഹകരണം കാണിയ്ക്കുന്ന രാജ്യങ്ങളെ അകറ്റിനിര്‍ത്തില്ലെന്നുമുള്ള പുത്തന്‍ വിദേശനയത്തിന്റെ ഫലപ്രാപ്തിയായാണ് ഈ വര്‍ദ്ധിച്ച സഹകരണത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.
അതേസമയം ഇന്ത്യാ-ചൈന സൈനിക ചര്‍ച്ചകള്‍ പാക്കിസ്ഥാന് ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇന്ത്യയുമായുള്ള വ്യാപര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പല വിട്ടുവീഴ്ചകള്‍ക്കും ചൈന വഴങ്ങുന്നതാണ് പാക്കിസ്ഥാന്റെ ഉറക്കം കെടുത്തുന്നത്. കശ്മീര്‍ വിഷയത്തില്‍ ശക്തമായ നിലപാട് എടുക്കാതിരുന്ന ചൈനയുടെ നിലപാടും പാക് ഭീതി വര്‍ദ്ധിപ്പിക്കുന്നു.
Discussion about this post