ശബരിമലയില്‍ യുവതി പ്രവേശനത്തെ പൂര്‍ണമായി പിന്തുണച്ച നിലപാടില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്‍വാങ്ങുന്നു. പുതിയ നിലപാട് സുപ്രിം കോടതി രൂപീകരിച്ച വിശാല ബഞ്ചിന് മുന്നില്‍ അവതരിപ്പിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡ് അടുത്ത ദിവസം യോഗം ചേരും. ആചാരസംരക്ഷണം വേണമെന്ന ആവശ്യത്തിലേക്കാണ് ദേവസ്വം ബോര്‍ഡ് അയയുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ അടിയന്തിര യോഗം ചേരുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എന്‍ വാസു അറിയിച്ചു.
ഇക്കാര്യത്തില്‍ ഇടപെടില്ലെന്ന നിലപാട് മാറ്റത്തിലേക്ക് സംസ്ഥാന സര്‍ക്കാരും എത്തിയിരുന്നു. ദേവസ്വം ബോര്‍ഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി പറഞ്ഞു. ഹിന്ദു ആചാര്യന്മാരുമായും, പണ്ഡിതന്മാരുമായി ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനം സുപ്രിം കോടതി എടുക്കണമെന്നാണ് പണ്ടു മുതലേ തങ്ങളുടെ നവിലപാടെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.











