കൊച്ചി: ചതുരാഷ്ട്ര ടി -20 ടൂര്‍ണമെന്റിനുള്ള ഇന്ത്യ എ, ഇന്ത്യ ബി ടീമുകളെ പ്രഖ്യാപിച്ചു. തായ്ലാന്ഡ്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കെതിരെയാണ് ടൂര്‍ണമെന്റ്. മലയാളികളായ മിന്നു മണി, ജിന്‍സി ജോര്‍ജ് എന്നിവര്‍ ടീമില്‍ ഇടം നേടി.
മിന്നു മണി ഇന്ത്യ ബി ടീമിലും ജിന്‍സി ജോര്‍ജ് ഇന്ത്യ എ ടീമിലുമാണ് ഇടം നേടിയത്.
നേരത്തെ ചലഞ്ചര്‍ ട്രോഫിക്കുള്ള ടി -20 ടീമിലും ഇരുവരും ഇടം നേടിയിരുന്നു. 16 മുതല്‍ 23 വരെ പാട്നയിലാണ് ടൂര്‍ണമെന്റ്.
Discussion about this post