തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ബീഫ് ലഭിക്കില്ല. ഇറച്ചിക്കടകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ട് സമരം നടത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചു. കന്നുകാലികളെ കൊണ്ടുവരുന്നതില്‍ അനാവശ്യ പരിശോധനകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് കച്ചവടക്കാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്നാണിത്.
തമിഴ്നാട്ടിലെ കാലിക്കച്ചവടക്കാര്‍ കഴിഞ്ഞ 19 മുതല്‍ നടത്തുന്ന സമരം തുടരാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് എല്ലാ ഇറച്ചിക്കടകളും അടച്ചിട്ടുള്ള സമരത്തിന് കേരളത്തിലെ വ്യാപാരികളുടെ തീരുമാനം.
ദിവസങ്ങളായി സംസ്ഥാനത്ത് ബീഫിന് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള കാലി വരവ് നിന്നതോടെ മിക്ക ഇറച്ചിക്കടകളുടെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.
Discussion about this post