കൊച്ചി: മരടില്‍ ഫ്ലാറ്റുകൾ പൊളിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പിലായി. എച്ച് ടുഒ ആണ് ആദ്യം സ്ഫോടനത്തിലൂടെ തകർത്തത്. പിന്നാലെ ആല്‍ഫ സെറീന് ഫ്ലാറ്റും തകർത്തു.
മരടില്‍ കുണ്ടന്നൂര്‍-തേവര റോഡിനടുത്ത് തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റുകളിലൊന്നായ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ നിയന്ത്രിത സ്ഫോടനത്തില്‍ പൊളിച്ചു. 5 മിനിറ്റുകള്‍ക്കു ശേഷം ആല്‍ഫ സെറീനിലെ ഇരട്ട കെട്ടിടവും പൊളിച്ചു.
ഫ്ലാറ്റുകളുടെ 100 മീറ്റര്‍ മാറി സ്ഥാപിച്ച ബ്ലാസ്റ്റ് ഷെഡുകളില്‍നിന്ന് എക്സ്പ്ലോഡര്‍ അമര്‍ത്തിയാണ് സ്ഫോടനം നടത്തിയത്. നിശ്ചയിച്ചതിലും മിനുട്ടുകള്‍ വൈകിയാണ് 19 നിലയുള്ള ഹോളിഫെയ്ത്ത് എച്ച്.ടു.ഒ തകര്‍ത്തത്.
സ്ഫോടനങ്ങള്‍ക്ക് മുന്നോടിയായി ഇടറോഡുകളിലും ദേശീയപാതയിലുമടക്കം ഗതാഗതം നിരോധിച്ചിരുന്നു. ഇനി സാഹചര്യത്തിനനുസരിച്ച് ദേശീയപാത തേവര-കുണ്ടന്നൂര്‍ റോഡില്‍ ഗതാഗതം പുനഃസ്ഥാപിക്കുമെന്നാണ് കരുതുന്നത്. ശേഷം ഇടറോഡുകളും തുറക്കും. തുടര്‍ന്ന് ജനങ്ങള്‍ക്ക് വീടുകളിലേക്ക് തിരികെ മടങ്ങാന്‍ അനുമതി നല്‍കും.
ഇന്ന് രാവിലെ എട്ടു മുതല്‍ ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി അവസാനവട്ട പരിശോധന നടത്തി. ശേഷം കെട്ടിടങ്ങളുടെ പരിധിയില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഒമ്ബതുമണിയോടെ ഓരോ കെട്ടിടത്തില്‍നിന്നും ആളുകള്‍ പൂര്‍ണമായി ഒഴിഞ്ഞുപോയെന്ന് പൊലീസ് ഉറപ്പാക്കി.
10.30ന് എല്ലാ ചെറുറോഡിലും 10.55ന് ദേശീയപാത തേവര-കുണ്ടന്നൂര്‍ റോഡിലും ഗതാഗതം നിരോധിച്ചു. സേനയുടെ ഹെലികോപ്ടര്‍ നിരീക്ഷണം നടത്തി. പിന്നീട് സ്ഫോടന ഒരുക്കത്തിന്റെ മുന്നറിയിപ്പെന്നോണം 10.31ന് ആദ്യ സൈറണ്‍ മുഴങ്ങി. 11.10ന് രണ്ടാമത്തെ സൈറണും മുഴങ്ങി. 11.16ന് മൂന്നാമത്തെ സൈറണും മുഴങ്ങി.
Discussion about this post