മുസ്ലിങ്ങളല്ലാത്തവരെ ബാർ അസോസിയേഷനിലെ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ഇലക്ഷനിൽ നിന്നും വിലക്കിക്കൊണ്ടുള്ള പ്രമേയം പാസാക്കി പാകിസ്ഥാൻ ബാർ അസോസിയേഷൻ.മുൾട്ടാൻ ജില്ലാ ബാർ അസോസിയേഷനാണ് പ്രമേയം പാസാക്കിയത്.
പാകിസ്ഥാനിൽ നടക്കുന്ന ന്യൂനപക്ഷ പീഡനത്തിന്റെ വാർത്തകൾ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, അവിടുത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ഇന്ത്യയുടെ നയത്തെ ശരി വെക്കുന്ന സംഭവമാണിത്.
തോട്ടിപ്പണിയ്ക്ക് ക്രിസ്ത്യാനികളെ മാത്രം ക്ഷണിച്ചു കൊണ്ട് ഈയിടെ പുറത്തുവന്ന പാകിസ്ഥാനിലെ തൊഴിൽ വിജ്ഞാപനം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മത, വംശീയാടിസ്ഥാനത്തിലുള്ള ന്യൂനപക്ഷാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് പാകിസ്ഥാനിൽ നടക്കുന്നത്.
Discussion about this post