മൂന്നാര്‍: സര്‍ക്കാര്‍ സ്കൂളിലെ വനിതാ കൗണ്‍സലര്‍ ഒന്‍പതാംക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. തോട്ടംമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിലാണ് സംഭവം. മൂന്നാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കിയത്. ഐ.സി.ഡി.എസ്. വകുപ്പില്‍ നിന്ന് സ്കൂളിലെ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സലിങ് നല്കുന്നതിനുമായി നിയമിച്ച ഇരുപത്തഞ്ചുകാരിക്കെതിരേയാണ് ആരോപണം.
കുട്ടിയോട് യുവതി മോശമായി ഇടപെടുന്നത് സ്കൂളിലെ പലരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇക്കാര്യം ചൈല്‍ഡ് ലൈനും അറിഞ്ഞിരുന്നു.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച സ്കൂളില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇതില്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് കുട്ടി പീഡനവിവരം പറഞ്ഞത്. സംഭവിച്ച കാര്യങ്ങള്‍ കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് എഴുതിനല്‍കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പൊലീസിൽ പരാതി നൽകിയത്.
Discussion about this post