Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥയുമായി ‘ശിക്കാരാ‘; അഞ്ച് ദിവസം കൊണ്ട് ട്രെയിലർ കണ്ടത് മൂന്ന് കോടിക്കടുത്ത് ആൾക്കാർ

by Brave India Desk
Jan 12, 2020, 10:31 am IST
in Entertainment
Share on FacebookTweetWhatsAppTelegram

1990ലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനം പ്രമേയമാക്കി വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ‘ശിക്കാര; ദി അൺ ടോൾഡ് സ്റ്റോറി ഓഫ് കശ്മീരി പണ്ഡിറ്റ്സ്‘ എന്ന ചിത്രത്തിന്റെ ട്രെയിലറിന് യൂട്യൂബിൽ ഗംഭീര വരവേൽപ്പ്. അഞ്ച് ദിവസം കൊണ്ട് യൂട്യൂബിൽ ട്രെയിലർ കണ്ടിരിക്കുന്നത് 29,233,481 പേരാണ്. ജനുവരി ഏഴാം തീയതിയായിരുന്നു ട്രെയിലർ പുറത്തിറങ്ങിയത്.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രം എന്ന പ്രസ്താവനയോടെ ആരംഭിക്കുന്ന ട്രെയിലറിൽ പ്രണയം ആസ്വദിക്കുന്ന യുവദമ്പതികളെയാണ് ആദ്യം കാണിക്കുന്നത്. പിന്നീട് ചുറ്റുപാടും തീ പിടിക്കുന്നത് ഇവരുടെ ശ്രദ്ധയിൽ പെടുന്നു. കാര്യമന്വേഷിച്ച് ജനാലയ്ക്കൽ എത്തുന്ന ദമ്പതികൾ കാണുന്നത് പരിസരത്തെ വീടുകളെ അഗ്നി വിഴുങ്ങുന്നതും ജനാലകൾ തകർക്കപ്പെടുന്നതുമാണ്. തുടർന്ന് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വംശീയ ആക്രമണത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ദൃശ്യങ്ങളിലേക്ക് ട്രെയിലർ പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നു. 1990 ജനുവരി മാസത്തിൽ സ്വത്തുക്കളും വീടുകളും സർവ്വ സമ്പാദ്യങ്ങളും ഉപേക്ഷിച്ച് കശ്മീർ താഴ്വരയിൽ നിന്നും പലായനം ചെയ്യേണ്ടി വന്ന നാല് ലക്ഷത്തിൽ പരം പണ്ഡിറ്റുകളുടെ ദുരവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രമാണ് ‘ശിക്കാര‘ എന്നതിന്റെ വ്യക്തമായ സൂചനകൾ ട്രെയിലർ നൽകുന്നു. പിന്നീട് മൂന്ന് ദശാബ്ദക്കാലമായി  സ്വന്തം രാജ്യത്ത് അഭയാർത്ഥികളായി അലയേണ്ടി വന്ന ഒരു ജനതയുടെ വിലാപം ട്രെയിലർ പ്രതിഫലിക്കുന്നു.

Stories you may like

വെള്ളക്കാരായ സ്ത്രീകൾ ഇപ്പോൾ ഇങ്ങോട്ട് വന്ന് ഹായ് പറയും: ഇന്ത്യൻ പുരുഷന്മാരോടുള്ള മനോഭാവമേ മാറി:നടൻ മാധവൻ

14 വർഷത്തെ കാത്തിരിപ്പ്…വാപ്പയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് ദുൽഖർ സൽമാൻ

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ശാന്തി ധറായി സാദിയയും ശിവ കുമാർ ധറായി ആദിൽ ഖാനും വേഷമിടുന്നു. ഡിസംബർ 20ന് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ശ്രീനഗർ സ്വദേശിയായ സംവിധായകൻ വിധു വിനോദ് ചോപ്ര 90കളിൽ തന്റെ കുടുംബവും സമുദായാംഗങ്ങളും അനുഭവിച്ച യാതനകളുടെ നേർക്കാഴ്ചയാണ് ചിത്രത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നതെന്ന് നിരൂപകർ വിലയിരുത്തുന്നു.

‘ഔർ മൂൺ ഹാസ് ബ്ലഡ് ക്ലോട്സ്: ദി എക്സോഡസ് ഓഫ് കശ്മീരി പണ്ഡിറ്റ്സ്’ എന്ന പുസ്തകം രചിച്ച രാഹുൽ പണ്ഡിതയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിഘടനവാദികൾ അഴിഞ്ഞാടിയ കശ്മീരിലെ പണ്ഡിറ്റുകളുടെ പലായനമാണ് പുസ്തകത്തിന്റെയും പ്രമേയം. എന്നാൽ ‘ശിക്കാര’ ആ പുസ്തകത്തിന്റെ സമ്പൂർണ്ണ ചലച്ചിത്ര രൂപമല്ലെന്നും അതിലെ ചില സംഭവങ്ങൾ ചിത്രത്തിന് പ്രചോദനമായിട്ടുണ്ടെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. കശ്മീരി പണ്ഡിറ്റുകളുടെ പലായന ചരിത്രം മുപ്പത് വർഷം നീണ്ടു നിൽക്കുന്ന ഒരു പ്രണയകഥയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.

തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ആത്മകഥാംശമുള്ള ചിത്രം 2020 ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തും. വിധു വിനോദ് ചോപ്ര തന്നെ എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രം വിധു വിനോദ് ചോപ്രയോടൊപ്പം ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Tags: ShikaraTrailer Review
Share291TweetSendShare

Latest stories from this section

ലാലിനോട് ഒരു പൂവ് ചോദിച്ചു, അയാൾ തന്നത് പൂക്കാലം; ഞെട്ടിച്ച മോഹൻലാൽ അഭിനയത്തെക്കുറിച്ച് ഫാസിൽ

ലാലിനോട് ഒരു പൂവ് ചോദിച്ചു, അയാൾ തന്നത് പൂക്കാലം; ഞെട്ടിച്ച മോഹൻലാൽ അഭിനയത്തെക്കുറിച്ച് ഫാസിൽ

നടൻ അഭിനയ് അന്തരിച്ചു ; തമിഴിലും മലയാളത്തിലും ശ്രദ്ധ നേടിയ താരം; കരൾ രോഗത്തെ തുടർന്ന് നടത്തിയത് നീണ്ട പോരാട്ടം

നടൻ അഭിനയ് അന്തരിച്ചു ; തമിഴിലും മലയാളത്തിലും ശ്രദ്ധ നേടിയ താരം; കരൾ രോഗത്തെ തുടർന്ന് നടത്തിയത് നീണ്ട പോരാട്ടം

അന്ന് ശബ്ദത്തിന്റെയും ഉച്ചാരണത്തിന്റെയും പേരിൽ പരിഹസിക്കപ്പെട്ടു,ഇന്ന് മെറ്റ എഐയുടെ ശബ്ദമായി മാറി ദീപിക പദുക്കോൺ

അന്ന് ശബ്ദത്തിന്റെയും ഉച്ചാരണത്തിന്റെയും പേരിൽ പരിഹസിക്കപ്പെട്ടു,ഇന്ന് മെറ്റ എഐയുടെ ശബ്ദമായി മാറി ദീപിക പദുക്കോൺ

ഞാനൊക്കെ ഭയന്നിരുന്നപ്പോൾ ലാൽ വളരെ എളുപ്പത്തിൽ ആ രംഗം ചെയ്തു, അന്നേ അയാൾ കാണിച്ച ഡെഡിക്കേഷൻ അസാധ്യമായിരുന്നു: ശങ്കർ

ഞാനൊക്കെ ഭയന്നിരുന്നപ്പോൾ ലാൽ വളരെ എളുപ്പത്തിൽ ആ രംഗം ചെയ്തു, അന്നേ അയാൾ കാണിച്ച ഡെഡിക്കേഷൻ അസാധ്യമായിരുന്നു: ശങ്കർ

Discussion about this post

Latest News

6 സീറ്റുകൾ പോലും തരാൻ തയ്യാറാകാതെ ജാതിപ്രീണനം നടത്തിയവർ ഇപ്പോൾ ഞങ്ങളെ ‘ബിജെപിയുടെ ബി ടീം’ എന്ന് വിളിക്കുന്നു ; രൂക്ഷ വിമർശനവുമായി ഒവൈസി

6 സീറ്റുകൾ പോലും തരാൻ തയ്യാറാകാതെ ജാതിപ്രീണനം നടത്തിയവർ ഇപ്പോൾ ഞങ്ങളെ ‘ബിജെപിയുടെ ബി ടീം’ എന്ന് വിളിക്കുന്നു ; രൂക്ഷ വിമർശനവുമായി ഒവൈസി

ബീഹാറിൽ 25 ജില്ലകളിലൂടെ 1,300 കിലോമീറ്റർ  യാത്രനടത്തി  രാഹുൽ വിയർത്തുകുളിച്ചു ; യാത്ര കടന്നുപോയ ജില്ലകളിലെല്ലാം എൻഡിഎയ്ക്ക് ശക്തമായ വിജയം

ബീഹാറിൽ 25 ജില്ലകളിലൂടെ 1,300 കിലോമീറ്റർ യാത്രനടത്തി രാഹുൽ വിയർത്തുകുളിച്ചു ; യാത്ര കടന്നുപോയ ജില്ലകളിലെല്ലാം എൻഡിഎയ്ക്ക് ശക്തമായ വിജയം

സഖ്യത്തിലെ എല്ലാ കക്ഷികളും തമ്മിലുള്ള ഐക്യമാണ് ബീഹാറിലെ വമ്പൻ വിജയത്തിന് കാരണമെന്ന് നിതീഷ് കുമാർ ; നേരിൽകണ്ട് അഭിനന്ദിച്ച് ചിരാഗ് പാസ്വാൻ

സഖ്യത്തിലെ എല്ലാ കക്ഷികളും തമ്മിലുള്ള ഐക്യമാണ് ബീഹാറിലെ വമ്പൻ വിജയത്തിന് കാരണമെന്ന് നിതീഷ് കുമാർ ; നേരിൽകണ്ട് അഭിനന്ദിച്ച് ചിരാഗ് പാസ്വാൻ

പാകിസ്താൻ തീവ്രവാദ ശംഖലകളുമായി ബന്ധം, ഗ്രനേഡും ആയുധങ്ങളും കടത്തി ; പഞ്ചാബ് പോലീസ് തിരയുന്ന കൊടും കുറ്റവാളിയെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

പാകിസ്താൻ തീവ്രവാദ ശംഖലകളുമായി ബന്ധം, ഗ്രനേഡും ആയുധങ്ങളും കടത്തി ; പഞ്ചാബ് പോലീസ് തിരയുന്ന കൊടും കുറ്റവാളിയെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

ബീഹാർ റിസൾട്ട് ആശ്ചര്യകരമെന്ന് രാഹുൽ ഗാന്ധി ; തോൽവിയെ കുറിച്ച് സമഗ്രമായ പഠനം നടത്തുമെന്ന് ഖാർഗെ

ബീഹാർ റിസൾട്ട് ആശ്ചര്യകരമെന്ന് രാഹുൽ ഗാന്ധി ; തോൽവിയെ കുറിച്ച് സമഗ്രമായ പഠനം നടത്തുമെന്ന് ഖാർഗെ

ജമ്മുകശ്മീരിൽ പോലീസ് സ്റ്റേഷനിൽ സ്ഫോടനം ; 9 മരണം ; ഭീകരാക്രമണം അല്ലെന്ന് സൂചന

ജമ്മുകശ്മീരിൽ പോലീസ് സ്റ്റേഷനിൽ സ്ഫോടനം ; 9 മരണം ; ഭീകരാക്രമണം അല്ലെന്ന് സൂചന

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies