Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

അവളെ ആർക്കും വിട്ടുകൊടുക്കില്ല; വെറുമൊരു പെൺസൗഹൃദമായിരുന്നോ അത്? ദേശാടനക്കിളിയുടെ ആഴങ്ങൾ; മോഹൻലാലിന്റെ തകർന്നുള്ള ആ നിൽപ്പ് ഇന്നും ഒരു നോവ്

by Brave India Desk
Jun 22, 2026, 02:20 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsAppTelegram

സൂപ്പർതാര സിംഹാസനത്തിലേക്ക് മോഹൻലാൽ എന്ന നടനവിസ്മയം കുതിച്ചുയരുന്ന കാലം. മാസ് ഡയലോഗുകൾക്കും ആക്ഷൻ പ്രകടനങ്ങൾക്കുമപ്പുറം ക്യാമറയ്ക്ക് മുന്നിൽ അസാധ്യമായ കയ്യടക്കത്തോടെ അദ്ദേഹം പത്മരാജന്റെ ‘ഹരിശങ്കർ’ എന്ന കഥാപാത്രമായി മാറിയപ്പോൾ, അത് മലയാള സിനിമയിലെ ഏറ്റവും വിപ്ലവാത്മകമായ ഒരു പരീക്ഷണചിത്രത്തിന്റെ പിറവിയായി മാറി. ‘ദേശാടനക്കിളി കരയാറില്ല’ — പതിറ്റാണ്ടുകൾക്ക് മുൻപേ സഞ്ചരിച്ച, ഇന്നും ചർച്ച ചെയ്യപ്പെടുന്ന ഒരു അപൂർവ്വ സിനിമാ വിരുന്ന്.

ഒരു സ്കൂൾ ടൂറിനിടയിൽ നിന്നും തങ്ങളെ ശ്വാസം മുട്ടിക്കുന്ന വ്യവസ്ഥിതികളിൽ നിന്നും ഓടിയൊളിക്കുന്ന രണ്ട് കൗമാരക്കാരികളുടെ കഥയാണ് ചിത്രം പറയുന്നത്. ഷാരിയും കാർത്തികയും (സാലി& നിമ്മി) വീടുകളിൽ നിന്നും ഒറ്റപ്പെടൽ മാത്രം നേരിട്ട, സ്കൂളിൽ ദേവിക ടീച്ചറുടെ(ഉർവ്വശി) കഠിനമായ അച്ചടക്കത്തിന് ഇരയാകുന്ന സള്ളിയും നിമ്മിയും നഗരത്തിലെ ഒരു ഹോസ്റ്റലിൽ വ്യാജപ്പേരിൽ അഭയം തേടുന്നു. ഒരാൾ തന്റേടിയും സംരക്ഷകയുമാകുമ്പോൾ (സാലി), മറ്റേയാൾ അതീവ വൈകാരികമായി പെരുമാറുന്ന ഒരു പാവം പെൺകുട്ടിയാണ് (നിമ്മി). പെൺകുട്ടികൾ ടൂറിനിടയിൽ നിന്നും ഒളിച്ചോടിയതിനാൽ തന്നെ ആ ടൂറിന്റെ ചാർജ് ഉള്ള ദേവിക ടീച്ചർക്ക് സസ്പെൻഷൻ കിട്ടുന്നു.

Stories you may like

വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത ; വിജയ്ക്കെതിരായ കുടുംബ കോടതിയിലെ എല്ലാ നടപടികളും അവസാനിപ്പിച്ചു

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

താരപ്പകിട്ടുകളെല്ലാം അഴിച്ചുവെച്ച്, ഒരു നിഗൂഢതയുടെ മഞ്ഞിൽ പൊതിഞ്ഞാണ് മോഹൻലാലിന്റെ ഹരിശങ്കർ ഈ പെൺകുട്ടികളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഹരിശങ്കർ ഒരു ചതിയിൽപെട്ട് സസ്പെന്ഷനിൽ നിൽക്കുന്ന സമയമായിരുന്നു അത്. നഗരത്തിൽ ഒറ്റപ്പെട്ടുപോയ പെൺകുട്ടികൾക്ക് ഹരിശങ്കർ ഒരു വലിയ ആശ്വാസമാകുന്നു. നിമ്മി അയാളുടെ കരുതലിൽ പ്രണയം കണ്ടെത്തുമ്പോൾ, തന്നെക്കാൾ നിമ്മിയെ മറ്റൊരാൾ സ്നേഹിക്കുന്നത് സഹിക്കാനാകാതെ സാലി എന്ന ‘പൊസസീവ്’ ആയ സുഹൃത്ത് ഹരിശങ്കറോട് കടുത്ത ശത്രുത പുലർത്തുന്നു. നിമ്മിയുടെ കഥ കേട്ട അവളിൽ നിന്ന് ദേവിക ടീച്ചറെക്കുറിച്ചും തനിക്ക് പണി കിട്ടാൻ കാര്യമായ സംഭവത്തെക്കുറിച്ചുമൊക്കെ അറിയുന്നു. ശേഷം ഹരിശങ്കറും ദേവികയും തമ്മിൽ അടുപ്പത്തിലാകുന്നു.

തങ്ങൾ ഭയന്നോടിയ ദേവിക ടീച്ചറുടെ വരനാണ് ഹരിശങ്കർ എന്ന നഗ്നസത്യം പെൺകുട്ടികൾ തിരിച്ചറിയുന്നിടത്താണ് പത്മരാജൻ എന്ന മാന്ത്രികൻ സിനിമയുടെ ക്ലൈമാക്സിലേക്ക് വഴിതിരിക്കുന്നത്. കുട്ടികളെ തിരികെ സ്കൂളിൽ എത്തിക്കാൻ ഹരിശങ്കർ ദേവികയുമൊത്ത് നടത്തുന്ന ശ്രമങ്ങൾ ആണ് അവസാന ഭാഗങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. അക്കാലത്ത് വെറുമൊരു കൗമാര പ്രണയ-സൗഹൃദ ട്രാക്കിലാണ് പ്രേക്ഷകർ ഈ സിനിമയെ കണ്ടതെങ്കിലും, പത്മരാജൻ ഈ ചിത്രത്തിൽ സന്നിവേശിപ്പിച്ചിരുന്നത് ശക്തമായ ഒരു ‘ലെസ്ബിയൻ’ പ്രമേയമായിരുന്നു എന്ന് ആധുനിക സിനിമാ നിരൂപകർ അടിവരയിടുന്നു.

മറിച്ച് പുരുഷാധിപത്യമുള്ള ഈ സമൂഹത്തിലേക്ക് തന്റെ പ്രിയപ്പെട്ടവളെ വിട്ടുകൊടുക്കാൻ താല്പര്യമില്ലാത്ത ഒരു പങ്കാളിയുടെ തീക്ഷ്ണമായ പ്രണയവും ആകുലതയുമായിരുന്നു. സമൂഹത്തിന്റെ ചട്ടക്കൂടുകൾക്കും കുടുംബത്തിനും തങ്ങളെ തളച്ചിടാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച് സള്ളിയും നിമ്മിയും ഒടുവിൽ മരണത്തിലേക്ക് ഒന്നിച്ചു നടന്നുപോകുമ്പോൾ തകർന്നത് പ്രേക്ഷകരുടെ ഹൃദയമാണ്. ഇന്നും മലയാള സിനിമയിലെ ഏറ്റവും നോവിക്കുന്ന ക്ലൈമാക്സുകളിൽ ഒന്നായി ഇത് നിലകൊള്ളുന്നു. മോഹൻലാലിന്റെ തകർന്നുള്ള നിൽപ്പ് ചിത്രത്തിന്റെ ആഘാതം ഇരട്ടിയാക്കി.

രവീന്ദ്രൻ മാസ്റ്ററുടെ സംഗീതത്തിൽ കെ.ജെ. യേശുദാസും ചിത്രയും പാടിയ “പൂ വേണോ പൂ വേണോ” ” വാനമ്പാടി ഏതോ” എന്നീ ഗാനങ്ങൾ ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ വിരഹത്തിന്റെ ഈണമായി അവശേഷിക്കുന്നു. പത്മരാജൻ എന്ന പ്രതിഭ കാലത്തിന് മുൻപേ സഞ്ചരിച്ചതിന്റെ ഏറ്റവും വലിയ തെളിവാണ് ഇന്നും വിസ്മയമായി തുടരുന്ന ‘ദേശാടനക്കിളി കരയാറില്ല’.

 

Tags: UrvashikarthikaDeshadanakkili KarayarillaShariMOHANLAL
Share
Tweet
SendShare

Latest stories from this section

ടിക്കറ്റിന് 2500 രൂപ, മിനിറ്റുകൾക്കുള്ളിൽ ഹൗസ് ഫുൾ; ദളപതിയുടെ ‘ജനനായകൻ’ തരംഗം, ബോക്സ് ഓഫീസിൽ പൂരപ്പറമ്പ്!

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

Latest News

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies