ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളുടെ മാർക്കറ്റായ പ്ലേസ്റ്റോറിൽ മാൽവെയർ ബാധിച്ച അപ്ലിക്കേഷനുകൾ കൂട്ടത്തോടെ നീക്കി ഗൂഗിൾ.’ജോക്കർ’ എന്നറിയപ്പെടുന്ന മാൽവെയർ ബാധിക്കപ്പെട്ട ആയിരത്തി എഴുന്നൂറിൽ അധികം ആപ്ലിക്കേഷനുകളാണ് ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്ന് നീക്കംചെയ്തത്.
എസ്.എം.എസ് തട്ടിപ്പുകൾക്ക് വ്യാപകമായി ഉപയോഗിക്കുന്ന ജോക്കർ മാൽവെയറുകൾ “ബ്രെഡ് ആപ്പ് “എന്നും അറിയപ്പെടുന്നു.2017 മുതൽ ഇത്തരം ആപ്ലിക്കേഷനുകളെ നിരീക്ഷിച്ചു വരികയാണെന്നും പ്ലേസ്റ്റോർ ഇപ്പോൾ പൂർണ്ണമായും സുരക്ഷിതമാണെന്നും ഗൂഗിൾ കമ്പനി അധികൃതർ അറിയിച്ചു.
Discussion about this post