രാജ്യത്തെ പ്രധാനപ്പെട്ട സർവകലാശാലകളിലെ വിദ്യാർത്ഥികളിൽ ചിലർ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുന്നതിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ഇന്ത്യയെ വിഭജിപ്പിക്കുമെന്നും നശിപ്പിക്കുമെന്നും ,കശ്‍മീർ ഇന്ത്യയുടെ ഭാഗമല്ലെന്നുമൊക്കെയുള്ള രാഷ്ട്ര വിരുദ്ധ മുദ്രാവാക്യങ്ങൾ സധൈര്യം വിളിച്ചു പറയുന്നത് ഇന്ത്യയുടെ തന്നെ വ്യയത്തിൽ ജീവിക്കുന്നവരാണെന്ന് യോഗി ആദിത്യനാഥ് പ്രസ്താവിച്ചു.ജെ.എൻ.യുവിലും അലിഗഡ് സർവ്വകലാശാലയിലുമടക്കം രാജ്യത്തെ മറ്റുപല സർവ്വകലാശാലകളിലുമുള്ള വിദ്യാർഥികൾ പ്രക്ഷോഭമെന്ന പേരിൽ കലാപമുണ്ടാക്കുകയും,രാജ്യത്തെ ഭരണം അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യോഗിയുടെ ഈ കുറിക്കുകൊള്ളുന്ന പരാമർശം.
രാജ്യത്തിൻറെ വിഭവങ്ങളൂറ്റിക്കുടിച്ചു വളരുന്നവർ തന്നെയാണ് ഇന്ത്യയെ തീവ്രവാദത്തിന്റെയും നക്സലിസത്തിന്റെയും പടുകുഴിയിലേക്ക് വലിച്ചെറിയാൻ ശ്രമിക്കുന്നതെന്ന് വെളിപ്പെടുത്തിയ യോഗി ആദിത്യനാഥ്,രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ ബുദ്ധികേന്ദ്രമെവിടെയാണെന്ന് ഈ മുദ്രാവാക്യങ്ങൾ ഇന്ത്യക്ക് കാണിച്ചു തരുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.








