ദീപിക പാദ്‌കോണ്‍ നിര്‍മ്മിച്ച് അഭിനയിച്ച ചപ്പകിന് ബോക്‌സോഫിസില്‍ തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്. അജയ് ദേവ്ഗണ്‍ ചിത്രം ‘തന്‍ഹാജി , അണ്‍സംഗ് വാരിയര്‍’ ആണ് കളക്ഷനില്‍ മുന്നില്‍ എന്ന് പുറത്ത് വന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. ചപ്പക് കണക്ഷനില്‍ പിന്നോട്ട് പോയപ്പോള്‍ ഓരോ ദിവസവും അജ്യ ദേവ്ഗണ്‍ ചിത്രം കുതിപ്പ് തുടരുകയാണ്.
പ്രമുഖ ചലച്ചിത്ര നിരൂപകനും അനലിസ്റ്റുമായ തരണ്‍ ആദര്‍ശ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം തന്‍ഹാജി വലിയ കുതിപ്പാണ് നടത്തുന്നത്. വെള്ളിയാഴ്ച 15.10 കോടി കളക്ട് ചെയ്തപ്പോള്‍ ശനിയാഴ്ച 21 കോടി രൂപയോളം ചിത്രം നേടി.
#Tanhaji roars on Day 2… Metros *and* mass belt, multiplexes *and* single screens, #Tanhaji is simply remarkable… #Maharashtra is record-smashing… Other circuits – decent on Day 1 – join the celebrations on Day 2… Fri 15.10 cr, Sat 20.57 cr. Total: ₹ 35.67 cr. #India biz
— taran adarsh (@taran_adarsh) January 12, 2020
അതേ സമയം ചപ്പക് വ്യാഴാഴ്ച 4.77 കോടി കളക്ട് ചെയ്തപ്പോള്‍, ശനിയാഴ്ച 6.90 കോടി രൂപയാണ് നേടിയത്. രണ്ട് ദിവസത്തിനുള്ളില്‍ തന്‍ഹാജി 35.67 കോടി നേടിയപ്പോള്‍ ചപ്പക് 11.67 കോടിയാണ് കളക്ട് ചെയ്തത്.
#Chhapaak witnesses an upward trend on Day 2, but the 2-day total is underwhelming… Decent at premium multiplexes, but unable to connect *and* collect beyond metros… Needs to cover lost ground on Day 3… Fri 4.77 cr, Sat 6.90 cr. Total: ₹ 11.67 cr. #India biz.
— taran adarsh (@taran_adarsh) January 12, 2020
കോണ്‍ഗ്രസ് അനുഭാവം കൊണ്ട് നേരത്തെയും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിട്ടുള്ള ദീപിക ജെഎന്‍യുവിലെ ഇടത് സമരക്കാരെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സിനിമ പ്രചരണത്തിന്റെ ഭാഗമായായിരുന്നു ദീപിക ഈ നീക്കം നടത്തിയതെന്ന വിമര്‍ശനം ബോളിവുഡില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു. ഇതിിന് പിറകെ ചില കേന്ദ്രങ്ങള്‍ ചിത്രം ബഹിഷ്‌ക്കരിക്കണം എന്ന ആഹ്വാനവുമായി എത്തി. ഇത് ചിത്രത്തിന് തിരിച്ചടിയായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ചിത്രം മികച്ച നിലവാരം പുലര്‍ത്തുന്നില്ല എന്ന അഭിപ്രായം നവമാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. മോശം ചിത്രത്തെ ഇത്രയെങ്കിലും ജനശ്രദ്ധയിലെത്തിച്ചത് ദീപികയുടെ രാഷ്ട്രീയക്കളിയാണെന്ന നിരീക്ഷണവും സോഷ്യല്‍ മീഡിയ നടത്തുന്നു.













Discussion about this post