കോഴിക്കോട് പൗരത്വ ഭേദഗതി നിയമത്തിനെതിരായി മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രചരണ വാഹനം തടഞ്ഞ എസ്‌ഐ ആണ് വെട്ടിലായത്. വാഹനം തടഞ്ഞ എസ്‌ഐയും കൂടെയുണ്ടായിരുന്ന പോലിസുകാരനും പൗരത്വനിയമഭേദഗതിക്കെതിരെ മുഖ്യമന്ത്രിയുടെ നേത്വത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അപഹസിക്കുകയും പരസ്യമായി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്തുവെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. എലത്തൂര്‍ പൊലീസ് സ്‌റ്റേഷനിലെ പൊലീസ് ഓഫീസറും മറ്റൊരു പൊലീസുകാരനും മുഖ്യമന്ത്രിയെ അധിക്ഷേപിച്ചുവെന്നാണ് സിപിഎ ആരോപണം.
എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം നടത്തിയിട്ടില്ലെന്നും, നിയമം പാലിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പോലിസുകാര്‍ നല്‍കുന്ന വിശദീകരണം.
അമിത ശബ്ദത്തില്‍ പ്രചാരണം നടത്തിയ വാഹനം പരിശോധിക്കാന്‍ നിര്‍ത്തുകമാത്രമാണ് ചെയ്തതെന്ന് എസ്‌ഐ പറഞ്ഞു. മുഖ്യമന്ത്രിയെ അവഹേളിച്ചു സംസാരിച്ചെന്ന ആരോപണവും എലത്തൂര്‍ എസ്‌ഐ ജയപ്രസാദ് നിഷേധിച്ചു. സാധാരണ നിലയിലുളള പരിശോധന മാത്രമാണ് നടത്തിയതെന്നും വാഹനം ഉടന്‍ തന്നെ വിട്ടയച്ചെന്നും എസ്‌ഐ പറയുന്നു.
മുഖ്യമന്ത്രി പങ്കെടുത്ത ഭരണഘടനാ സംരക്ഷണ റാലിയുടെ പ്രചാരണ വാഹനം പൊലീസ് ഓഫീസര്‍ അനധികൃതമായി കസ്റ്റഡിയിലെടുത്തെന്നും, മുഖ്യമന്ത്രിയെ അധിക്ഷേപിക്കും വിധം പൊലീസുകാരന്‍ സംസാരിച്ചെന്നുമാണ് സിപിഎം പറയുന്നത്. എസ്‌ഐക്കെതിരെ ശക്തമായ നടപടി ഉടന്‍ ഉണ്ടായില്ലെങ്കില്‍ ബഹുജന പ്രക്ഷോഭം അടക്കമുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നു സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനന്‍ മുന്നറിയിപ്പ് നല്‍കി
സിപിഎം മുന്നറിയിപ്പ് ഇങ്ങനെ-
സി.പി.ഐ.(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന.
ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഭരണഘടനാസംരക്ഷ സമിതിയുടെ നിമയപരമായ അനുമതിയോടെ നടത്തുന്ന അനൗണ്സ്മെന്റ് വാഹനം
കസ്റ്റഡിയിലെടുക്കുകയും മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്ത എലത്തൂർ
പോലീസ് ഓഫീസർക്കെതിരെയും, പോലീസുകാരനെതിരെയും അടിയന്തിര
നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ(എം.) ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
പൗരത്വനിയമഭേഗതഗതി
നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ നേത്വത്വത്തിൽ നടത്തുന്ന
ഭരണഘടനാ സംരക്ഷണ പ്രവർത്തനങ്ങളെ അപഹസിക്കുകയും പരസ്യമായി
മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്ത എലത്തൂർ പോലീസ് സ്റ്റേഷനിലെ
പോലീസ് ഓഫീസറും മറ്റൊരു പോലീസുകാരനും കടുത്തനിയമലംഘനമാണ്
നടത്തിയിരിക്കുന്നത് എന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു സർക്കാറിന്റെ
നയങ്ങൾക്കും സർവീസ് ചട്ടങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന എലത്തൂർ
പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയും, പോലീസുകാരനെതിരെയും
നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്
സെക്രട്ടറിയേറ്റ് അറിയിച്ചു.













Discussion about this post