പാലാ: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് മാണിയുടെ പാലായിലെ വീട്ടിലേക്ക് യുവമോര്‍ച്ച ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
മാര്‍ച്ച് കൊട്ടാരമറ്റം സ്റ്റാന്‍ഡിന് മുന്നില്‍ പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമാരംഭിച്ചത്. ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ മുന്നേറാന്‍ ശ്രമിച്ചതോടെ പോലീസ് ഗ്രനേഡും, കണ്ണീര്‍വാതകവും പ്രയോഗിച്ചു. തുടര്‍ന്ന് അരമണിക്കൂറോളം നഗരത്തില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
മാണി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള യുവമോര്‍ച്ച ബിജപിയുടെ പ്രതിഷേധ മാര്‍ച്ച് സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് ഉദ്ഘാടനം ചെയ്തു. മാണി രാജിവെയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്ന് മുരളീധരന് പറഞ്ഞു.
Discussion about this post