ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയില്‍ ഒന്നാം മത്സരം ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ആരംഭിക്കും. ഇന്ന് ഉച്ചക്ക് 1:30ന് ആണ് മത്സരം ആരംഭിക്കുന്നത്. മൂന്ന് ഏകദിന മല്‍സരങ്ങള്‍ ആണ് പരമ്പരയില്‍ ഉള്ളത്.
ആരോണ്‍ ഫിഞ്ച് ആണ് ഓസ്ട്രേലിയന്‍ ടീമിന്റെ നായകന്.
ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ്മ തിരിച്ചെത്തിയിട്ടുണ്ട്. രണ്ട് ടീമുകളും ഏറെ നാളുകള്‍ക്ക് ശേഷമാണ് ഏറ്റുമുട്ടുന്നത്. താരതമ്യേന ചെറിയ ടീമുകളുമായിട്ടാണ് ഇന്ത്യ ഇതുവരെ മത്സരിച്ചത്.
ശക്തരായ ഒരു ടീമുമായി ഏറ്റുമുട്ടുമ്പോള്‍ രണ്ട് ടീമുകള്‍ക്കും വിജയ സാധ്യതയുണ്ട്.
Discussion about this post