ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസുകൾ ഡിജിറ്റൈസ് ചെയ്യുന്നതിന് ആമസോൺ ഒരു ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ആമസോൺ ചീഫ് ജെഫ് ബെസോസ്.രണ്ടായിരത്തി ഇരുപത്തഞ്ചോടെ ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ആമസോണിന്റെ സാന്നിധ്യമുപയോഗിച്ച് “മേക്ക് ഇൻ ഇന്ത്യ” പദ്ധതിയിൽ നിർമ്മിക്കപ്പെടുന്ന പത്തു ബില്യൺ ഡോളറിന്റെ ഇന്ത്യൻ നിർമിത വസ്തുക്കൾ തന്റെ സ്ഥാപനത്തിലൂടെ ലോക വിപണിയിലെത്തിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
“ഈ രാഷ്ട്രത്തിന് പല പ്രത്യേകതകളുമുണ്ട്.ഞാൻ പ്രവചിക്കുന്നു, ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യൻ നൂറ്റാണ്ടാകും,” എന്ന് പറഞ്ഞ ജെഫ് ബെസോസ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയും യുഎസും തമ്മിലുള്ള സഖ്യമായിരിക്കും ഏറ്റവും പ്രധാനപ്പെട്ട സഖ്യം എന്നും കൂട്ടിച്ചേർത്തു. “ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ജനാധിപത്യം,” എന്നാണ് ബെസോസ് ഈ കൂട്ടുകെട്ടിനെ വിശേഷിപ്പിച്ചത്.
Discussion about this post