ശ്രീനഗര്‍: ഏറ്റുമുട്ടലിൽ ഹിസ്ബുള്‍ ഭീകരന് ഹറൂണ്‍ ആവാസ് കൊല്ലപ്പെട്ടതായി ജമ്മു പൊലീസ്. ബുധനാഴ്ച കശ്മീരിലെ ദോഡ ജില്ലയിലെ ഏറ്റുമുട്ടലിനിടെയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിയായ ഹറൂണ്‍ ആവാസിനെ സുരക്ഷാ സേന കൊലപ്പെടുത്തിയതന്ന് ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു. കൊല്ലപ്പെട്ട ഹിസ്ബുള്‍ ഭീകരന് ബിന്‍ലാദനുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും ഡിജിപി വ്യക്തമാക്കി.
ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന കൂട്ടാളി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. പ്രദേശത്ത് തീവ്രവാദികള്‍ ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇയാളില്‍ നിന്നും എകെ 47 റൈഫിള്‍, മൂന്ന് മാഗസിനുകള്‍, 73 റൗണ്ടുകള്‍, ഒരു ചൈനീസ് ഗ്രനേഡ്, റേഡിയോ സെറ്റ് എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
Discussion about this post