ഹരിവരാസനം അവാര്‍ഡ് സംഗീത സംവിധായകന് ഇളയരാജയ്ക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു. സന്നിധാനത്ത് വച്ചായിരുന്നു പുരസ്കാരം സമ്മാനിച്ചത്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമായിരുന്നു പുരസ്കാരം. സന്നിധാനത്ത് എത്തി അവാര്‍ഡ് വാങ്ങിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് ഇളയരാജ പറഞ്ഞു. ദേവസ്വം ബോര്‍ഡ് അധികൃതരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
സംസ്ഥാന സര്‍ക്കാറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം.
Discussion about this post