എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ ആരോപണം ഉയര്‍ത്തി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. യോഗത്തില്‍ നിന്ന് പുറത്താക്കിയ എസ്എന്‍ഡിപി നേതാവ് സുഭാഷ് വാസുവിനൊപ്പം എത്തിയാണ് സെന്‍കുമാര്‍ മാധ്യമങ്ങളെ കണ്ടത്. സാമ്പത്തീക ക്രമക്കേട് ഉള്‍പ്പടെ രൂക്ഷ വിമര്‍ശനമാണ് വെള്ളാപ്പള്ളി ഉയര്‍ത്തിയത്.
എസ്എന്‍ഡിപിയില്‍ നിന്ന് വെള്ളാപ്പള്ളി 16000 കോടിരൂപ തട്ടി. ക്രമക്കേടുകളില്‍ വിശദമായ അന്വേഷണം വേണം.എസ്എന്‍ഡിപിയില്‍ ജനാധിപത്യമില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചു. 1000ത്തോളം എസ്എന്‍ഡിപി ശാഖകള്‍ വ്യാജമാണ്. കോളേഡ് സ്‌ക്കൂള്‍ അഡമിഷനും നിയമനത്തിനും വാങ്ങിയ പണത്തിന്റെ കണക്കുകള്‍ കാണാനില്ല. മൈക്രോ ഫിനാല്‍സിന് വേണ്ടി പിരിച്ച പണത്തിന് കണക്കുകള്‍ ഇല്ല. അധിക പലിശ എവിടെ പോയിയെന്നും ടിപി സെന്‍കുമാര്‍ ചോദിച്ചു.
ആദായനികുതി. എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണവും നടക്കണം. വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി ചുമതലകളില്‍ നിന്ന് മാറി നിന്ന് വിശ്വസ്തനായ ഒരു മുന്‍ ജഡ്ജിയേയോ മറ്റോ യൂണിയന്റെ ഭരണപരമായ ചുമതല ഏല്‍പിക്കണം.











