ഡല്‍ഹി: ഭീകരർക്കൊപ്പം പിടിയിലായ ജമ്മു കശ്മീര്‍ ഡിഎസ്പി ദേവീന്ദര്‍ സിങ്ങിന്റെ കേസ് ഏറ്റെടുത്ത് എന്‍ഐഎ. ഹിസ്ബുല്‍ മുജാഹിദീന്‍ ജില്ലാ കമാന്‍ഡര്‍ നവീദ് ബാബു, പുതുതായി ചേര്‍ന്ന ആതിഫ്, അഭിഭാഷകനായ ഇര്ഫാന് മിര്‍ എന്നിവരെ കടത്തുന്നതിനിടെയാണ് ദേവീന്ദര്‍ സിങ് അറസ്റ്റിലായത്.
കേസില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് എന്‍ഐഎയെ ഏല്‍പ്പിച്ചത്.
സൗത്ത് കശ്മീരിലെ ഖാസിഗുണ്ടില്‍ കാറില്‍ സഞ്ചരിക്കുന്നതിനടെയാണ് ഇവര്‍ അറസ്റ്റിലായത്. കാറില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.
Discussion about this post