നേപ്പാളിലെ പതിനൊന്നാം നഗരസഭാ പരിധിയിലെ ഹിംകുവിൽ, അന്നപൂർണ പർവ്വതാരോഹണ മേഖലയിലുണ്ടായ മഞ്ഞിടിച്ചിലിൽ അഞ്ചു പേരെ കാണാതായി.നാല് കൊറിയക്കാരും ഒരു ചൈനീസ് സ്വദേശിയുമുൾപ്പെടെ അഞ്ചുപേരടങ്ങുന്ന വിനോദയാത്രാസംഘത്തെയാണ് കാണാതായത്.വെള്ളിയാഴ്ച വൈകീട്ടുണ്ടായ മഞ്ഞിടിച്ചിലും തുടർന്നുണ്ടായ കനത്ത മഞ്ഞുവീഴ്ചയും ഈ പ്രദേശത്തെ ആകെ മൂടിയിരുന്നു.അന്നപൂർണ്ണ ബേസ്ക്യാമ്പിൽ നിന്നും പത്തുദിവസത്തെ യാത്രയുണ്ട് മുകളിലേയ്ക്ക് എന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്,എങ്കിലും രക്ഷാപ്രവർത്തകർ സജീവമായി മഞ്ഞിലകപ്പെട്ടവർക്കു വേണ്ടി തിരച്ചിൽ നടത്തുന്നുണ്ടെന്ന് അധികാരികൾ അറിയിച്ചു.ലോകത്തെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ ഉയരം കൊണ്ട് പത്താം സ്ഥാനമാണ് അന്നപൂർണ്ണ കൊടുമുടിയ്ക്ക്.
Discussion about this post