ബെംഗളൂരു: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യ പരമ്പര(2-1) സ്വന്തമാക്കി. രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയുടേയും കൊഹ് ലിയുടെ അര്‍ദ്ധ സെഞ്ച്വറിയുടേയും മികവില്‍ ഏഴ് വിക്കറ്റ് വിജയമാണ് കൊഹ് ലി പട സ്വന്തമാക്കിയത്. 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.3 ഓവറില്‍ ലക്ഷ്യം മറി കടന്നു, ശ്രേയസ് അയ്യര്‍ 44 റണ്‍സോടെ പുറത്താവാതെ നിന്നു.
ഓസ്‌ട്രേലിയ-286/9, ഇന്ത്യ 47.3 ഓവറില്‍ 289/3
https://twitter.com/ICC/status/1218922571376271360
ധവാനു പകരം ഓപ്പണറായെത്തിയ ലോകേഷ് രാഹുല്‍ (19) റണ്‍സെടുത്ത് പുറത്തായി. ഏകദിനത്തിലെ 29ാം സെഞ്ചുറി കുറിച്ച രോഹിത് ശര്‍മയാണ് (119) ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടത്. 128 പന്തില്‍ എട്ടു ഫോറും ആറു സിക്‌സും സഹിതമാണ് രോഹിത് 119 റണ്‍സെടുത്തത്. 110 പന്തില്‍ എട്ടു ഫോറും അഞ്ചു സിക്‌സും സഹിതമാണ് രോഹിത് 29-ാം ഏകദിന സെഞ്ചുറി കുറിച്ചത്.
INDIA WIN
A clinical performance by #TeamIndia as they win by 7 wickets and clinch the series 2-1.#INDvAUS pic.twitter.com/LnhgbjdDI8
— BCCI (@BCCI) January 19, 2020
ഓപ്പണിങ് വിക്കറ്റില്‍ രോഹിത് – രാഹുല്‍ സഖ്യം 69 റണ്‍സും രണ്ടാം വിക്കറ്റില്‍ രോഹിത് – കൊഹ്ലി
സഖ്യം 137 റണ്‍സും കൂട്ടിച്ചേര്‍ത്തു. 61 പന്തില്‍ നാലു ഫോറുകള്‍ സഹിതമാണ് കൊഹ് ലിയുടെ 57-ാം ഏകദിന അര്‍ധസെഞ്ചുറി. 236 ഇന്നിങ്‌സുകളില്‍ കൊഹ് ലി 50 പിന്നിടുന്നത് ഇത് 100 ാം തവണയാണെന്ന പ്രത്യേകതയുമുണ്ട്.
നേരത്തെ സ്റ്റീവൻ സ്മിത്തിന്റെ സെഞ്ചുറിയുടെ പിൻബലത്തിൽ ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റിന് 286 റൺസെടുത്തിരുന്നു. മാർനസ് ലബൂഷെയ്ൻ ഓസീസിനായി അർദ്ധശതകം കുറിച്ചു.
ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷാമി 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ ജഡേജ 2 വിക്കറ്റ് നേടി. കുൽദീപ് യാദവും നവ്ദീപ് സെയ്നിയും ഓരോ വിക്കറ്റ് നേടി.
Discussion about this post