ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ വെല്ലുവിളിച്ച് ഹൈദരാബാദ് എംപിയും എഎഎംഐഎം അധ്യക്ഷനുമായ അസദുദ്ദീന്‍ ഉവൈസി. പ്രതിപക്ഷ നേതാക്കളായ മമത ബാനര്‍ജി, രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ് എന്നിവരെ പൗരത്വ ഭേദഗതി നിയമത്തില്‍ കഴിഞ്ഞ ദിവസം അമിത് ഷാ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു.
എന്നാല്‍, എന്തുകൊണ്ട് അവരോടൊപ്പം സംവാദം നടത്തുന്നുവെന്നും തന്നോട് സംവാദത്തിന് വരൂ എന്നും ഉവൈസി വെല്ലുവിളിച്ചു. തെലങ്കാനയിലെ കരീംനഗറില്‍ പാര്‍ട്ടി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘താങ്കള്‍ എന്നോട് സംവാദം നടത്തൂ. ഞാന്‍ ഇവിടെയുണ്ട്. എന്തുകൊണ്ടാണ് അവരോട് സംവാദം നടത്തുന്നത്? താടിയുള്ളവരോട് സംവാദം നടത്തൂ. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയില്‍ സംവാദത്തിന് താന്‍ തയ്യാറാണ്’-അദ്ദേഹം പറഞ്ഞു. താടി നിലനിര്‍ത്തല്‍ മുസ്ലിംകളുടെ ബാധ്യതയാണെന്നും ഉവൈസി പറയുന്നു. സിഎഎയും എന്‍ആര്‍സിയും മുസ്ലിംകളോട് വിവേചനം കാണിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post