വാഷിംഗ്ടൺ പോസ്റ്റ് ഉടമ ജെഫ് ബെസോസിന്റെ ഫോൺ ചോർത്തിയെന്ന സംഭവം അന്വേഷിക്കണമെന്ന് ഐക്യരാഷ്ട്രസഭ അമേരിക്കയോട് ആവശ്യപ്പെട്ടു. യുഎൻ സാങ്കേതിക വിദഗ്ധരാണ് ഇങ്ങനെയൊരു നിർദേശം മുന്നോട്ട് വച്ചിട്ടുള്ളത്. സൗദി അറേബ്യയിലെ രാജകുമാരനായ മുഹമ്മദ് ബിൻ സൽമാൻ, വാഷിംഗ്ടൺ പോസ്റ്റ് ഉടമയും ലോകത്തിലെ ഏറ്റവും വലിയ ധനികനുമായ ജെഫ് ബെസോസിന്റെ പേഴ്സണൽ ഫോൺ ചോർത്താൻ ശ്രമിച്ചുവെന്ന വാർത്ത വാഷിംഗ്ടൺ പോസ്റ്റ് ദിവസങ്ങൾക്ക് മുമ്പ് പുറത്തു വിട്ടതിനു പിന്നാലെയാണിത്.
2018-ൽ ആണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. തന്റെ പേഴ്സണൽ അക്കൗണ്ടിൽ നിന്നും സൽമാൻ അയച്ച വാട്സ്ആപ്പ് വീഡിയോ സന്ദേശത്തിനുള്ളിലെ സ്പൈവെയർ ഉപയോഗിച്ചാണ് ഫോൺ ചോർത്താൻ ശ്രമിച്ചതെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എൻഎസ്ഒ എന്ന് പേരുള്ള ഒരു ഇസ്രായേലി സോഫ്റ്റ്വെയർ കമ്പനിയാണ് ഈ മാൽവെയർ ഡിസൈൻ ചെയ്തിട്ടുള്ളതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
Discussion about this post