Sunday, November 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article

‘മുസ്ലിം ലീഗുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും ഞാനൊരുക്കം, പക്ഷേ രാഷ്ട്രത്തെ കീറിമുറിക്കാനുള്ള പാകിസ്ഥാന്‍ വാദത്തെ അതിശക്തമായി ഞാന്‍ എതിര്‍ക്കുകയാണ്”-ഇന്നും മുഴങ്ങുന്ന നേതാജിയുടെ പ്രസംഗം

by Brave India Desk
Jan 23, 2020, 04:10 pm IST
in Article
Share on FacebookTweetWhatsAppTelegram

‘ഭാരതം വിളിക്കുന്നു. രക്തം രക്തത്തെ വിളിക്കുന്നു. എഴുനേല്‍ക്കുക. നഷ്ടപ്പെടാനിനി സമയമില്ല. ആയുധങ്ങളെറ്റുക്കുക. ശത്രുനിരയുടെ ഹൃദയത്തിലൂടെ നമുക്ക് മുന്നേറണം. അല്ലെങ്കില്‍ ദൈവം ഇച്ഛിയ്ക്കുന്നതങ്ങനെയാണെങ്കില്‍ വീരസ്വര്‍ഗ്ഗം നേടണം. നമ്മുടേ അവസാന ചുവടുവയ്പ്പിലും ഈ ഭൂമിയെ ചുംബിച്ച് നമ്മുടെ സേനയെ നമുക്ക് ഡല്‍ഹിയിലെത്തിക്കണം. ഡല്‍ഹിയിലേക്കുള്ള പാതകള്‍ വിജയത്തിലേക്കുള്ള പാതകളാണ്. ചലോ ഡല്‍ഹി’!!

ചലോ ഡല്‍ഹിയെന്ന മന്ത്രവുമായി ഉറച്ച ചുവടൂവയ്പ്പുകളോടെ ഇന്ത്യന്‍ ദേശീയസൈന്യം പഥസഞ്ചലനം നടത്തി. കദം കദം ബഡായേ ജാ എന്ന ഗണഗീതം അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു. ചെങ്കോട്ടയില്‍ ദേശീയപതാകയുയര്‍ത്തും എന്നവര്‍ക്ക് ഉറപ്പുണ്ടായിരുന്നു.

Stories you may like

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

‘നമ്മള്‍ നില്‍ക്കുമ്പോള്‍ ആസാദ് ഹിന്ദ് ഫൌജ് ഒരു കരിങ്കല്‍ക്കോട്ട പോലെയാവണം. പഥസഞ്ചലനത്തില്‍ നാം ഒരു സ്റ്റീംറോളര്‍ പോലെയും.’ അദ്ദേഹം തന്റെ സൈനികരോട് പറഞ്ഞു. ആ മന്ത്രവുമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കൊടും കാടുകളില്‍ മാതൃഭൂമിയ്ക്കായി അവര്‍ നരകിച്ചു യുദ്ധം ചെയ്തു. ശക്തരായ ബ്രിട്ടീഷ് സാമ്രാജ്യം പലയിടത്തുനിന്നും പിന്‍വാങ്ങേണ്ടി വന്നു. ഇംഫാലിനു പതിനഞ്ച് കിലോമീറ്റര്‍ അടുത്തുവരെ ഭാരത സൈന്യം പിടിച്ചെടുത്തിരുന്നു. ഭാരതത്തിന്റ്യെ മണ്ണ് നമ്മുടെ സ്വന്തമായിരുന്നു.

പക്ഷേ രണ്ടാം ലോകയുദ്ധത്തില്‍ ബ്രിട്ടന്‍ വിജയിച്ചുവരികയായിരുന്നു. കനത്ത കാലവര്‍ഷം, ജപ്പാന്‍ സേനയുടെ പെട്ടെന്നുള്ള പിന്‍മാറ്റം, ആഫ്രിക്കയിലെ യുദ്ധം ജയിച്ച് കൂടുതല്‍ സൈന്യം ഇന്ത്യന്‍ ഉപഭുഖണ്ഡത്തിലെത്തിയതെല്ലാം നമ്മെ പിന്നോട്ടടിപ്പിച്ചു. ജര്‍മ്മനി ലോകയുദ്ധത്തില്‍ കീഴടങ്ങി. ജപ്പാനില്‍ അമേരിക്ക അണുബോംബുകള്‍ വര്‍ഷിച്ചു.

1945 ഓഗസ്റ്റ് പതിനഞ്ചിന് ഒരു വിമാന അപകടത്തില്‍ ഔദ്യോഗികമായി ഭാരതാംബയുടെ വീരപുത്രന്‍ നമ്മെ വിട്ടുപിരിഞ്ഞു.

‘സുഹൃത്തുക്കളേ, നാട്ടുകാരേ,
മഹാത്മജിയും ശ്രീ ജിന്നയും കൂടി ബോംബെയില്‍ ഹിന്ദുമുസ്ലിം ചോദ്യങ്ങളെപ്പറ്റി സംസാരിക്കാന്‍ കൂടിച്ചേരുന്നു എന്നു ഞാനറിഞ്ഞു..ലീഗിനെ സാന്ത്വനിപ്പിക്കാനുള്ള ഗാന്ധിജിയുടെ ശ്രമങ്ങളെപ്പറ്റി ഞങ്ങള്‍ വിദേശത്തുള്ള ഭാരതീയര്‍ അതീവ ആശങ്കാകുലരാണ്.ഞങ്ങള്‍ കിഴക്കനേഷ്യയിലെ ഭാരതീയര്‍ യുദ്ധം ചെയ്യുന്നത് സ്വതന്ത്രവും ഐക്യവുമുള്ള ഒരു ഭാരതത്തിനായാണ്. ഞങ്ങള്‍ വിജയിയ്ക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ആ യുദ്ധം എത്ര കയ്‌പ്പേറിയതും നീണ്ടതുമായാലും.

ഞങ്ങള്‍ക്കുറപ്പുണ്ട് സത്യവും നീതിയും വിജയിക്കുമെന്ന്. അതുകൊണ്ടുതന്നെ ബ്രിട്ടനുമായി ഒരു തരത്തിലുള്ള നീക്കുപോക്കിനും നാം തയ്യാറാവരുത്.സുഹൃത്തുക്കളേ ഒരു അഖണ്ഡഭാരതത്തിനായാണ് നാം പ്രതിജ്ഞയെടുത്തത്. അതുകൊണ്ട് അതിനെ വിഭജിക്കാനുള്ള കഷണം കഷണമായി മുറിക്കാനുള്ള സകലശ്രമങ്ങളേയും എതിര്‍ത്തേ മതിയാകൂ. അയര്‍ലാന്‍ഡ്, പാലസ്തീന്‍, വിഭജനങ്ങളൊക്കെ നമ്മെ പഠിപ്പിച്ച പാഠങ്ങള്‍ നാം മറക്കരുത്. വിഭജനം നമ്മുടെ രാജ്യത്തെ സാമ്പത്തികമായും സാമൂഹ്യമായും രാഷ്ട്രീയമായും തകര്‍ക്കും. വിദേശ ഭരണത്തില്‍ നിന്ന് സ്വതന്ത്രമായാല്‍ ന്യൂനപക്ഷങ്ങളുടേ കാര്യം നമുക്ക് ലളിതമായിത്തന്നെ തീരുമാനിക്കാവുന്നതേയുള്ളൂ. സോവിയറ്റ് യൂണിയനില്‍ നമ്മേക്കാള്‍ അധികം വംശങ്ങളുണ്ട് അവര്‍ ഒന്നിച്ചല്ലേ? എന്തുകൊണ്ട്? അവിടെ വിദേശഭരണമില്ല. …ജിന്നയെ ഞാന്‍ ബഹുമാനിക്കുന്നു. മുസ്ലിം ലീഗുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും ഞാനൊരുക്കം. പക്ഷേ രാഷ്ട്രത്തെ കീറിമുറിക്കാനുള്ള പാകിസ്ഥാന്‍ വാദത്തെ അതിശക്തമായി ഞാന്‍ എതിര്‍ക്കുകയാണ്…’

ബര്‍മ്മയിലെ കൊടും കാടുകള്‍ക്കുള്ളിലെവിടെ നിന്നോ 1944 സെപ്റ്റംബര്‍ 12നു ആസാദ് ഹിന്ദ് റെഡിയോയിലൂടെ മുഴങ്ങിക്കേട്ട പ്രവചനാത്മകമായ പ്രസംഗമാണത്. പാലസ്തീനും അയര്‍ലാന്‍ഡും വിഭജിച്ചതുപോലെ ബ്രിട്ടനെന്ന കുത്സിതസാമ്രാജ്യം നമ്മുടെ നാടിനേയും കീറിമുറിക്കുന്നത് കാണാന്‍ ഔദ്യോഗികമായി നേതാജി ജീവിച്ചിരുന്നില്ല.

അനൌദ്യോഗികമായി, ആര്‍ക്കും വേണ്ടാത്ത ഒരുവനെപ്പോലെ ഏതോ തടവറയില്‍ ഏകനായി മാതൃഭൂമിയെയോര്‍ത്ത് ഒരുപാട് കരഞ്ഞിരിക്കാം. അനൌദ്യോഗികമായ കരച്ചിലുകള്‍ക്ക് എന്ത് വില! ഖദര്‍ കൂട്ടിച്ചയ്ച്ച് ഔദ്യോഗിക സ്ഥാനങ്ങള്‍ അലങ്കരിക്കാന്‍ മാലകള്‍ മണക്കുന്ന തിരക്കിലായിരുന്നല്ലോ വെള്ളക്കാര്‍ ഒഴിഞ്ഞിട്ടുപോയ കസേരകളിലെ അധികാരരാഷ്ട്രീയം. കദം കദം ബാഡായേജായെന്ന പഥസഞ്ചലന ഗാനം വിസ്മൃതിയില്‍ പൊലിഞ്ഞു. നേതാജിയും.

സുഭാഷ് ചന്ദ്രബോസ്. കേള്‍ക്കുന്ന ഏത്രയും ഭീരുവായ ഭാരതീയന്റേയും നട്ടെല്ലിലൂടെയൊരു കൊള്ളിയാന്‍ പായിയ്ക്കാനും ഒരുനിമിഷമെങ്കിലൊരുനിമിഷം ആസേതുഹിമാചലം വീശിയടിയ്ക്കുന്ന വീരവ്രതത്തിന്റെ കൊടുങ്കാറ്റാവാഹിച്ച് നിവര്‍ന്ന് നിന്ന് സ്വാതന്ത്ര്യത്തിനായി അലറാനും പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ആ പേരില്‍ത്തന്നെയുണ്ട്.

സുഭാഷ് ചന്ദ്രബോസ്. ഒരേയൊരു നേതാജിയേ ഈ മണ്ണിനുണ്ടായിരുന്നുള്ളൂ. നേതാ എന്ന പദത്തിന്റെ സകല ആന്തരികാര്‍ത്ഥവും ഊറ്റിയെടുത്ത് മിന്നിപ്പൊലിഞ്ഞ അഗ്‌നിനക്ഷത്രം.

ഇന്ന് നേതാജിയുടെ 123ആം ജന്മദിനം. ബ്രേവ് ഇന്ത്യയുടെ ആദരങ്ങള്‍. സല്യൂട്ട്

Share58TweetSendShare

Latest stories from this section

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

Discussion about this post

Latest News

ഡൽഹി സ്ഫോടനവുമായി ബന്ധം ; ബംഗാളിൽ നിന്നും എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

ഡൽഹി സ്ഫോടനവുമായി ബന്ധം ; ബംഗാളിൽ നിന്നും എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

14 ആദിവാസി ജില്ലകളിലേക്കായി 250 ബസുകൾ ; 50 ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ ; ആദിവാസി ക്ഷേമത്തിനായി സുപ്രധാന പദ്ധതികളുമായി മോദി

14 ആദിവാസി ജില്ലകളിലേക്കായി 250 ബസുകൾ ; 50 ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ ; ആദിവാസി ക്ഷേമത്തിനായി സുപ്രധാന പദ്ധതികളുമായി മോദി

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളികൾക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

പിറന്നാളാഘോഷത്തിന് ഊണിനൊപ്പം അയക്കൂറ മീൻ കിട്ടിയില്ല:ഹോട്ടലിൽ ആക്രമണവുമായി യുവാക്കൾ

ബിജെപി പ്രവർത്തകരായ സഹോദരങ്ങൾക്ക് നേരെ നടന്ന വധശ്രമം ; സിപിഎം പ്രവർത്തകരായ 12 പ്രതികൾക്ക് ഏഴുവർഷം തടവ് ; ഒന്നാം പ്രതിയുടെ വിധി പിന്നീട്

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കമൻ്റ്; പ്രചാരണത്തിനിടെ സിപിഎം നേതാവിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കി

ഗോത്രവർഗ്ഗ ക്ഷേമത്തിനായി 9,700 കോടി രൂപയുടെ പദ്ധതികൾക്ക് ഉദ്ഘാടനം ; ബിർസ മുണ്ട ജന്മവാർഷികത്തിൽ ഗുജറാത്ത് സന്ദർശിച്ച് മോദി

ഗോത്രവർഗ്ഗ ക്ഷേമത്തിനായി 9,700 കോടി രൂപയുടെ പദ്ധതികൾക്ക് ഉദ്ഘാടനം ; ബിർസ മുണ്ട ജന്മവാർഷികത്തിൽ ഗുജറാത്ത് സന്ദർശിച്ച് മോദി

കള്ള നോട്ട് വേട്ട; നോട്ടടിക്കാനുള്ള പ്രിന്ററും ഷീറ്റും:രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ

കള്ള നോട്ട് വേട്ട; നോട്ടടിക്കാനുള്ള പ്രിന്ററും ഷീറ്റും:രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ

ശക്തന്റെ മണ്ണിന് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് സുരേഷ് ഗോപി ; 344.98 കോടി ചിലവിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്ക്

ശക്തന്റെ മണ്ണിന് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് സുരേഷ് ഗോപി ; 344.98 കോടി ചിലവിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്ക്

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

തുടരെയുണ്ടായ ചാവേറാക്രമണങ്ങൾ :പിന്നിൽ അഫ്ഗാന്‍ പൗരർ: സ്ഥിരീകരിച്ച് പാകിസ്താൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies