ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ജനുവരി 26ന് അയ്യായിരത്തോളം ഇന്ത്യൻ ഭരണഘടനയുടെ പതിപ്പുകൾ പരസ്യമായി കത്തിക്കാൻ ആഹ്വാനം. ബ്രിട്ടനിലുള്ള പാകിസ്ഥാനി പൗരന്മാരാണ് ഇന്ത്യൻ എംബസിക്ക് മുന്നിൽ ഇന്ത്യൻ ഭരണഘടന കത്തിക്കാൻ ആഹ്വാനം ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിൽ, താൽപര്യമുള്ളവരെ ഈ പ്രക്ഷോഭത്തിലും ക്ഷണിച്ചു കൊണ്ടുള്ള ആഹ്വാനങ്ങളുടെ അതിപ്രസരമാണ്. തെഹരിക് ഇ കാശ്മീർ യു.കെ എന്ന തീവ്ര പാകിസ്ഥാനി മുസ്ലിം സംഘടനയുടെ പ്രസിഡന്റ് ഫാഹിം ഖയാനിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യ വിരുദ്ധമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നത്.ഇന്ത്യാ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കു ചേരാൻ ഇയാൾ മറ്റുള്ള സംഘടനകളെ ക്ഷണിച്ചിട്ടുമുണ്ട്. അതേസമയം, വിഷയത്തെക്കുറിച്ച് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ രുചി ഘനശ്യാം, ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേലുമായി ഫോണിൽ സംസാരിച്ചു. ഇതോടൊപ്പം തന്നെ, യൂറോപ്പിന്റെ നാനാതുറകളിലുള്ള ഇന്ത്യൻ സംഘടനകളും പ്രചാരണങ്ങളിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് ഭരണകൂടത്തിന് കത്തെഴുതിയിട്ടുണ്ട്. പാകിസ്ഥാനി തീവ്ര മുസ്ലിങ്ങളുടെ പറുദീസയായ ബ്രിട്ടനിൽ, ഇതിനുമുമ്പും സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ എംബസിയുടെ മുന്നിൽ ബ്രിട്ടീഷ് പാകിസ്ഥാനി പൗരന്മാർ കനത്ത പ്രതിഷേധം നടത്തിയിട്ടുണ്ട്.












Discussion about this post