ഡൽഹി: ഡൽഹിയിലെ ഭജൻപുരയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. ഇതിൽ നാല് പേർ വിദ്യാർത്ഥികളാണ്. സംഭവസ്ഥലത്ത് നിന്നും പതിനഞ്ചോളം പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ പരീക്ഷാ പരിശീലന ക്ലാസിൽ പങ്കെടുക്കുകയായിരുന്ന നാല് കുട്ടികളാണ് അപകടത്തിൽ മരിച്ചത്. മരിച്ച മറ്റൊരാളുടെ വിവരങ്ങൾ ലഭ്യമല്ല. സംഭവം നടക്കുമ്പോൾ നിരവധി വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും കെട്ടിടത്തിൽ ഉണ്ടായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടവരെ അഗ്നിരക്ഷാ സേനയും നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം നടന്നത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ സംഭവസ്ഥലം സന്ദർശിച്ചേക്കും.
Discussion about this post