‘മദ്യപ്പുഴ‘ നേരിട്ട് കണ്ട അന്ധാളിപ്പിൽ കാലിഫോർണിയ നിവാസികൾ. അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടം. ഉത്തര കാലിഫോർണിയയിലെ ഒരു വീഞ്ഞ് നിർമ്മാണ കേന്ദ്രത്തിലുണ്ടായ ചോർച്ചയാണ് ജനങ്ങളെ ഒരേ സമയം ആശങ്കയിലും അഭുതത്തിലും അകപ്പെടുത്തിയത്.
ജനുവരി 22ന് നടന്ന സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. റോഡ്നി സ്ട്രോംഗ് കമ്പനിയിലെ സാങ്കേതിക തകരാർ നിമിത്തം ചോർന്ന ഒരു ലക്ഷം ഗ്യാലൺ വീഞ്ഞാണ് പമ്പുകളും ഓടകളും കുളങ്ങളും താണ്ടി പസഫിക് സമുദ്രത്തിലേക്ക് ഒഴുകുന്ന നദിയിലെത്തിയത്. സർക്കാർതല അന്വേഷണത്തിന് പുറമെ റോഡ്നി സ്ട്രോംഗ് കമ്പനിയും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജലാശയങ്ങൾക്കും പരിസ്ഥിതിക്കും ഉണ്ടായ പ്രയാസങ്ങളിൽ ഖേദം പ്രകടിപ്പിച്ച കമ്പനി ഇവയുടെ ശുചീകരണത്തിന് സർക്കാർ മുന്നോട്ട് വെക്കുന്ന ഉപാധികൾ അംഗീകരിക്കുമെന്നും വ്യക്തമാക്കി.
https://twitter.com/rsvineyards/status/1220865255812681728
നദിയിൽ കലർന്ന മദ്യം ഇതിനോടകം തന്നെ ലയിച്ചിട്ടുണ്ടാകുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഒരു ലക്ഷം ഗ്യാലൻ മദ്യത്തിന്റെ സാമ്പത്തിക നഷ്ടത്തിന് പുറമെ ജലാശയങ്ങളുടെ ശുചീകരണത്തിന്റെ സമ്പൂർണ്ണ ബാധ്യത കൂടി ഏറ്റെടുക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് റോഡ്നി സ്ട്രോംഗ് കമ്പനി.
Discussion about this post