മുസ്ലിം ലീഗിനെ പരിഹസിച്ച് ‘മൂരികള്’ എന്ന് വിളിക്കുന്നതിന് കാരണമായ കഥ പുറത്തുവിടുകയാണ് സോഷ്യല്‍ മീഡിയ. മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രിക നല്കിയ തലക്കെട്ടും ഫോട്ടോയുമാണ് ഇത്തരമൊരു ആക്ഷേപ വിളിയ്ക്ക് വഴിവെച്ചത്.
മൂരികളെത്തി തുടങ്ങി, ലീഗ് സമ്മേളനത്തിന് തുടക്കമായി എന്നായിരുന്നു ചന്ദ്രിക ആദ്യപേജില്‍ നല്കിയ വാര്‍ത്തയുടെ തലക്കെട്ട്. മൂരികള് എത്തുന്നതിന്റെ ഫോട്ടോ സഹിതമായിരുന്നു വാര്‍ത്ത.
സോഷ്യല്‍ മീഡിയ പറയുന്ന കഥ ഇങ്ങനെ-
മൂരി, മൂരിയായ കഥ.. ??
മുസ്ലിം ലീഗുകാരെ എന്തുകൊണ്ടാണ് മൂരികള് എന്ന് വിളിക്കുന്നത് എന്നറിയാമോ, അത് രസകരമായൊരു സംഭവമാണ് , മുസ്ലിം ലീഗിന്റെ സമ്മേളനം മലപ്പുറത്ത് നടക്കാന്‍ പോവുന്നു, ഒരുക്കങ്ങള്‍ എല്ലാം തകൃതിയായി നടക്കുന്നു, സമ്മേളന സ്ഥലത്തു പോയി ഒരു വാര്‍ത്ത തയ്യാറാക്കാന്‍ മുസ്ലിം ലീഗിന്റെ മുഖ പത്രമായ ചന്ദ്രികയുടെ പത്രാധിപര്‍ തീരുമാനിച്ചു, അതിനായി ഒരു ലേഖകനെ സമ്മേളന സ്ഥലത്തേക്കയച്ചു.
അവിടെ എത്തിയ ലേഖകന്‍ ആകെ ഒന്ന് നടന്നു നോക്കിയപ്പോഴാണ് ആവേശ ഭരിതമായ ആ കാഴ്ച കണ്ടത്, സമ്മേളന ദിവസം ബിരിയാണി വെക്കാനുള്ള മൂരികളെ അപ്പുറത്തെ പറമ്പില്‍ കെട്ടിയിരിക്കുന്നു, പന്തല്‍ ഉയര്ന്നതിനെക്കാളും , സമ്മേളന നഗരിയാകെ കൊടി നിറഞ്ഞ കൊടികളെക്കാളും ലീഗുകാരനായ ലേഖകനെ ആനന്ദ ചിത്തനാക്കിയത് സമ്മേളന ദിവസം തിന്നാന്‍ കിട്ടുന്ന മൂരി ബിരിയാണിയുടെ രുചി ആയിരുന്നു. ലേഖകന്‍ പിന്നെ ഒന്നും നോക്കിയില്ല പത്രമോഫീസിലേക്ക് വെച്ച് പിടിച്ചു…..പിറ്റേ ദിവസം പുറത്തിറങ്ങിയ ചന്ദ്രികയുടെ മുന്‍പേജില്‍ വന്ന ലീഡ് ന്യൂസിന്റെ തലക്കെട്ട് ഇതായിരുന്നു ..
‘ മൂരികള് എത്തി തുടങ്ങി , ലീഗ് സമ്മേളനത്തിന് തുടക്കമായി’
ലീഗുപത്രക്കാരന് ആലോചിക്കാതെ എഴുതി യതാണെങ്കിലും ആ പേര് എത്ര അന്വര്‍ത്ഥമായി
Discussion about this post