നഷ്ടപരിഹാരമായി ഒരു കോടിയോളം രൂപ നടൻ ഷെയിൻ നിഗത്തോട് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടതെന്നും ഈ തീരുമാനം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് അമ്മ സംഘടനയുടെ ഭാരവാഹികളായ ബാബുരാജും ഇടവേള ബാബുവും. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെയുള്ളതില്‍ നിന്നും അമ്മ സംഘടന ഷെയിന്‍ നിഗത്തിനു നല്‍കുന്ന പിന്തുണ കുറച്ചുകൂടി ശക്തിപ്പെട്ടിരിക്കുകയാണ്.
ഒരു കാരണവശാലും നഷ്ടപരിഹാരം കൊടുക്കുക എന്ന തരത്തിലേക്ക് പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ കഴിയില്ലെന്നും വേണമെങ്കില്‍ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാകണമെന്നും ഇടവേള ബാബുവും, ബാബുരാജും പറഞ്ഞു.
നിര്‍മാതാക്കളുടെ തീരുമാനത്തെ മാനിച്ചാണ് ഷെയിന്‍ നിഗം ‘ഉല്ലാസം’എന്ന ചിത്രത്തില്‍ ഡബ്ബിങ് പൂര്‍ത്തിയാക്കിയതെന്നും ഇനിയും ഷെയിനിനെ ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കാന്‍ സാധിക്കുകയില്ലെന്നും അമ്മ സംഘടന പ്രതികരിച്ചു. നിര്‍മാതാക്കളുടെ ഈ നിലപാടിനെ പൂര്‍ണമായും തള്ളിക്കളഞ്ഞ അമ്മ സംഘടന ഒരു ജനറല്‍ ബോഡി മീറ്റിംഗ് ഉടന്‍തന്നെ കൂടുമെന്നും ഇടവേള ബാബു അറിയിച്ചു.
വിലക്കുള്ള ഷെയിന്‍ നിഗത്തിനെ ഇതിനോടകം പുതിയ ചിത്രത്തിനായി നിരവധി നിര്‍മാതാക്കള്‍ സമീപിച്ചതായും അമ്മ ഭാരവാഹികള്‍ വെളിപ്പെടുത്തി.
Discussion about this post