ഹാദിയ കേസിൽ പ്രശസ്തരായ അഭിഭാഷകർ തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിൽ നിന്നും പണം സ്വീകരിച്ചതായി വാർത്ത.സീ ടിവി പോലുള്ള ദേശീയ മാധ്യമങ്ങളാണ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഏതാണ്ട് 92 ലക്ഷം രൂപയാണ് ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒഴുകിയിരിക്കുന്നതെന്ന് ചാനലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ അശോകന്റെ മകൾ ഹാദിയയെ മതപരിവർത്തനം നടത്തിയ കേസ്, വൻ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു. അഖില എന്നറിയപ്പെട്ടിരുന്ന ഹാദിയയെ സത്യസരണി എന്ന സ്ഥാപനത്തിൽ കൊണ്ടുപോയി മതം മാറ്റിയതിന് പുറകിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി കണ്ടെത്തിയിരുന്നു.
ദേശീയ അന്വേഷണ ഏജൻസികൾ സംശയത്തിന്റെ നിഴലിൽ നിർത്തിയിരിക്കുന്ന മഞ്ചേരിയിൽ ഉള്ള സത്യസരണി എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മതപഠന കേന്ദ്രമാണ്.











Discussion about this post