വയനാട്ടിൽ ആനക്കൊമ്പുമായി പ്രമുഖ കോൺഗ്രസ് നേതാവ് അടക്കം മൂന്നു പേർ പിടിയിൽ.ഇടുക്കി സ്വദേശിയും ബൈസൺവാലി മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാണ് പിടിയിലായ നേതാവ് എന്ന് അധികൃതർ പറഞ്ഞു. ചെരിഞ്ഞ ആനയുടെ കൊമ്പാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത് എന്ന് സൂചനയുണ്ട്.വയനാട് സൗത്ത് ഡി. എഫ്.ഒയുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് ഇവരെ പിടികൂടിയത്.
ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിക്കവേ കഴിഞ്ഞ ദിവസം അഞ്ച് പേർ കൊച്ചി നഗരത്തിൽ പിടിക്കപ്പെട്ടിരുന്നു. വനവിഭവങ്ങൾ അനധികൃതമായി വിൽക്കുന്ന വൻസംഘം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.











Discussion about this post