മാതൃഭൂമി ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോന്നതിന് പിന്നാലെ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് ആഘോഷമാക്കി അണികള്‍. മാതൃഭൂമി ചാനല്‍ ചര്‍ച്ചയില്‍ നിന്നിറങ്ങി പോന്ന് മിനിറ്റുകള്‍ക്കകം ലൂസിഫറിലെ ലാല്‍ കഥാപാത്രം പറയുന്ന എന്റെ തന്തയല്ല നിന്റെ തന്ത എന്ന ഡയലോഗിന്റെ കഥാസന്ദര്‍ഭത്തിലെ ഫോട്ടോയാണ് സന്ദീപ് ഫേസ്ബുക്കിലിട്ടത്.
ഈ പോസ്റ്റിന് താഴെയാണ് ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോയതിനെ അഭിന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയത്.ന്യൂസ് അവതാരകന്‍ വേണുവിനെതിരെ രൂക്ഷ വിമര്‍ശനവും കമന്റായി ഉയര്‍ന്നിട്ടുണ്ട്.
ക്ഷണിച്ച് വരുത്തി അപമാനിച്ച വേണുവിനോട് കൃത്യമായി പ്രതികരിച്ചുവെന്നാണ് ഇറങ്ങി പോന്നതിനെ അഭിനന്ദിക്കുന്ന കമന്റുകള്‍.
‘ഉപദേശം കൊള്ളാം വര്‍മ്മ സാറേ പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ട് .. തന്റെ തന്തയല്ല എന്റെ തന്ത’…എന്ന സിനിമാ ഡയലോഗും പോസ്റ്റിന് കീഴേ ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Sandeepvarierbjp/photos/a.847063515335416/3474311985943876/?type=3&theater
എട്ട് മണിയ്ക്ക് നടന്ന മാതൃഭൂമി ന്യൂസ് അവറില്‍ നി്ന്ന് സന്ദീപ് വാര്യര്‍ ഇറങ്ങിപോയിരുന്നു. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സമയം നല്‍കാത്തതിനെ വിമര്‍ശിച്ച സന്ദീപ് വാര്യരോട് സൗകര്യമുണ്ടെങ്കില്‍ ഇരുന്നാല്‍ മതി എന്ന് വേണു പറഞ്ഞതാണ് ബഹിഷ്‌ക്കരണത്തിന് ഇടയായത്. വാക്കുകള്‍ പിന്‍വലിക്കാന്‍ വേണു തയ്യാറാവണം എന്ന് സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് തയ്യാറാവാതിരുന്നതോടെ സന്ദീപ് വാര്യര്‍ ചര്‍ച്ച ബഹിഷ്‌ക്കരിക്കുകയായിരുന്നു.











Discussion about this post