പരിഭ്രാന്തി പരത്തിക്കൊണ്ട് ലോകത്ത് പടർന്നു പിടിക്കുന്ന കൊറോണ വൈറസിനുള്ള പ്രതിരോധ വാക്സിൻ കണ്ടുപിടിക്കാൻ വേണ്ടി 103 കോടി സംഭാവന നൽകുമെന്ന് ചൈനയിലെ ഏറ്റവും വലിയ കോടീശ്വരനായ ജാക് മാ. ലോക സമ്പന്നരിൽ ഒരാളും വാണിജ്യവെബ്സൈറ്റായ ആലിബാബയുടെ തലവനുമായ ജാക് മാ, തന്റെ ജീവകാരുണ്യ സ്ഥാപനത്തിലൂടെയാണ് ഈ സഹായം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
“കാലങ്ങളായി നടക്കുന്ന രോഗവും മനുഷ്യൻ തമ്മിലുള്ള യുദ്ധത്തിന്റെ ഭീകര മുഖമാണ് ഇപ്പോൾ ചൈനയിൽ കാണുന്നത്. രോഗപ്രതിരോധ ഗവേഷണത്തിന് ഞാൻ സംഭാവന ചെയ്യുന്ന ഈ പണം ഒരുപാട് ഉപകരിക്കും” എന്ന് ജാക് മാ തന്റെ വീബോ അക്കൗണ്ടിൽ കുറിച്ചു.
Discussion about this post