വയനാട്ടില്‍ സ്കൂളിലെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കല്പറ്റ മുട്ടില്‍ ഡബ്ല്യു.എം.ഒ.വി.എച്ച്.എസ്.എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിനി ഫാത്തിമ നസീല (17) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
വിദ്യാര്‍ത്ഥിനിയുടേത് സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ.
Discussion about this post