ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഇടതുപക്ഷം സംഘടിപ്പിച്ച മനുഷ്യ ചങ്ങലയില്‍ പങ്കെടുക്കാന്‍ എത്തിയ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയേയും രാജ്യസഭ എംപി ബിനോയ് വിശ്വത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാര്‍ക്കൊപ്പം ചേരാന്‍ രാജ്ഘട്ടില്‍ എത്തിയപ്പോഴായിരുന്നു പൊലീസ് നടപടി. കാരണം എന്തെന്ന് വ്യക്തമല്ല.
‘മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാനാണ് ഞങ്ങള്‍ രാജ്ഘട്ടിലെത്തിയത്. മറ്റ് നേതാക്കള്‍ക്കൊപ്പം എന്നെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. എന്തിനാണ് ഞങ്ങളെ അറസ്റ്റ് ചെയ്തതെന്ന് മനസ്സിലായിട്ടില്ല’ -ഡി രാജ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എന്ത് കാരണത്താലാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്ന വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അതേസമയം, മറ്റ് ഇടത് നേതാക്കളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം നടന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് തുടങ്ങി മുന്‍നിര ഇടത് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.
Discussion about this post