ലളിത് മോദി വിഷയത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയതില്‍ സൈബര്‍ ലോകത്തിന് എതിര്‍പ്പ്. വിഷയത്തില്‍ ബ്രേവ് ഇന്ത്യ ന്യൂസ് നടത്തിയ ഓണ്‍ലൈന്‍ അഭിപ്രായ സര്‍വ്വേയില്‍ ഭൂരിപക്ഷം പേരും സഭ നടപടികള്‍ സ്തംഭിപ്പിച്ചതിനെ പിന്തുണക്കുന്നില്ല എന്ന് രേഖപ്പെടുത്തി. ഇരുതിനായിരത്തോളം പേരാണ് സര്‍വ്വേയില്‍ പങ്കെടുത്ത് വോട്ട് രേഖപ്പെടുത്തിയത്. 84.2 ശതമാനത്തോളം പേര് പാര്‍ലമെന്റ് തടസ്സപ്പെടുത്തിയത് ശരിയായ നടപടിയല്ലെന്ന് അഭിപ്രായപ്പെട്ടു. 14.8 ശതമാനം പേര് സഭയിലെ പ്രതിഷേധം ന്യായമാണെന്ന അഭിപ്രായം രേഖപ്പെടുത്തി. ഒരു ശതമാനം പേര് അഭിപ്രായമില്ല എന്ന രേഖപ്പെടുത്തി ഓഗസ്റ്റ് അഞ്ച് മുതലാണ് സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് സഭ നടപടികള്‍ തടസ്സപ്പെടുത്തുന്നതിനെ നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തില്‍ ബ്രേവ് ഇന്ത്യ ന്യൂസ് ഒപ്പീനിയന് പോള്‍ സംഘടിപ്പിച്ചത്. ഫേസ്ബുക്ക്, വാട്സ് അപ് ഉള്‍പ്പടെയുള്ള നവമാധ്യമങ്ങളില്‍ സര്‍വ്വേയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിയമനിര്‍മ്മാണത്തിനും വികസന പരിപാടികള്‍ക്കും മുന്‍തൂക്കം നല്‍കേണ്ട പാര്‍ലമെന്റ് ആരോപണങ്ങളുടെ മാത്രം പേരില്‍ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്ന വിലിരുത്തലാണ് പോളിനൊപ്പം രേഖപ്പെടുത്തിയ അഭിപ്രായങ്ങളില്‍ ഭൂരിപക്ഷവും. അഴിമതിയ്ക്കെതിരെയുള്ള പോരാട്ടമായി പാര്‍ലമെന്റ് സ്തംഭനത്തെ കാണണമെന്ന ചുരുക്കം ചില അഭിപ്രായങ്ങളും ചര്‍ച്ചയായി.
Discussion about this post