ഡൽഹി: കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, അധ്യാപകര്‍ക്കും ജനുവരി മുതല്‍ ജൂണ്‍ മാസം വരെയുള്ള ക്ഷാമ ബത്ത 4% വര്‍ധിപ്പിച്ചു. ഡിഎ കണക്കാക്കുന്നതിന് ഉപയോഗിക്കുന്ന ദേശീയ ഉപഭോക്തൃ വില സൂചികയുടെ വാര്‍ഷിക ശരാശരി 306 പോയിന്റില്‍ നിന്ന് 317 പോയിന്റിലേയ്ക്ക് ഉയര്‍ന്നു.
ഇതോടെയാണ് കേന്ദ്ര ജീവനക്കാരുടെ ഡിഎ 17 ശതമാനത്തില്‍ നിന്നും 21 ആയും, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ 28 ല്‍ നിന്ന് 32 ആയും ഉയരും.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവില്‍ 17 ശതമാനം ഡിഎ ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 20 ആണ് ലഭിച്ചിരുന്നത്. പുതിയ ഡിഎ വര്‍ധന കേന്ദ്ര സര്‍ക്കാര്‍ അടുത്ത മാസം പ്രഖ്യാപിച്ചേക്കും.
Discussion about this post