ചൈനയിലെ എല്ലാ ഔദ്യോഗിക സ്റ്റോറുകളും കോർപ്പറേറ്റ് ഓഫീസുകളും ഉപഭോക്‌തൃ കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചുപൂട്ടുമെന്ന് ആപ്പിൾ കമ്പനി പുറത്തിറക്കിയ റിപ്പോർട്ടിൽ അറിയിച്ചു.കൊറോണ വൈറസ് ബാധയിൽ മരണസംഖ്യ 250 കടന്നതിനാൽ,മുന്കരുതലെന്ന നിലയ്ക്കാണ് ഈ നടപടി.
എത്രയും വേഗം സ്റ്റോറുകൾ വീണ്ടും തുറക്കാൻ ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. വൈറസ് പടരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം നേരത്തെ ആപ്പിൾ മൂന്ന് സ്റ്റോറുകൾ അടച്ചിരുന്നു.













Discussion about this post