ഹൈദരാബാദ്: മുസ്ലീം വിശ്വാസിയായ കാമുകിയെ സ്വന്തമാക്കുന്നതിന് വേണ്ടി മതം മാറിയ യുവാവിനെ പെൺകുട്ടിയും വീട്ടുകാരും വഞ്ചിച്ചതായി പരാതി. ക്രിസ്ത്യാനിയായ താന്‍ മതം മാറി മുസ്ലിം ആയപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വഞ്ചിച്ചുവെന്ന പരാതിയുമായാണ് യുവാവ് രംഗത്ത് വന്നിരിക്കുന്നത്. ഹൈദരാബാദ് സ്വദേശി അബ്ദുള്‍ ഹുനൈനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പുതിയ പേര് മതം മാറ്റത്തിന് ശേഷം ഇയാൾ സ്വീകരിച്ചതാണെന്ന് പറയപ്പെടുന്നു.
സംഭവവുമായി ബന്ധപ്പെട്ട് തെലങ്കാന മനുഷ്യാവകാശ കമ്മീഷനിലാണ് യുവാവ് പരാതി നൽകിയിരിക്കുന്നത്. യുവതിയെ വിവാഹം ചെയ്തു തരാമെന്ന ഉറപ്പിലാണ് താന്‍ മതം മാറിയതെന്ന് യുവാവ അവകാശപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇപ്പോള്‍ വിവാഹത്തിന് താത്പര്യമില്ലെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നതെന്നും ഇയാള്‍ പരാതിയിൽ പറയുന്നു.
Discussion about this post