ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്ന നാല് നേതാക്കളെ കൂടി വിട്ടയച്ചു. ജമ്മു കശ്മീരിലെ ശ്രീനഗറിൽ എംഎൽഎ ഹോസ്റ്റലിൽ താമസിപ്പിച്ചിരുന്ന അബ്ദുൽ മജീദ് ലാർമി, ഗുലാം നബി ഭട്ട്, ഡോ: മുഹമ്മദ് ഷാഫി, മുഹമ്മദ് യൂസഫ് ഭട്ട് എന്നിവരെയാണ് ഞായറാഴ്ച ഉച്ചയോടു കൂടി വിട്ടയച്ചത്.
കശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ റദ്ദാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് അഞ്ചു മുതൽ മറ്റുള്ളവരോടൊപ്പം ഇവരെയും കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ജനുവരി 16 ന് അഞ്ച് കശ്മീർ രാഷ്ട്രീയ നേതാക്കളെയും സർക്കാർ വിട്ടയച്ചിരുന്നു.
Discussion about this post