പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ. വിവാദമായ പൗരത്വ ഭേദഗതി നിയമം (സി.എ.എ) ഇന്ത്യയിലെ ന്യൂനപക്ഷങ്ങളായ ആരുടേയും പൗരത്വം കവർന്നെടുക്കുകയില്ല, മറിച്ച് പാകിസ്ഥാൻ പോലെയുള്ള അയൽ രാജ്യങ്ങളിൽ നിന്നുള്ള പീഡനത്തിനിരയായ ഹിന്ദു ,സിഖ്,പാഴ്‌സി,ക്രിസ്ത്യൻ,ബുദ്ധ,ജൈന മതസ്ഥരായ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുക മാത്രമാണ് ചെയ്യുകയെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. സ്വന്തം സഖ്യകക്ഷികളായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (എൻസിപി) കോൺഗ്രസും പൗരത്വ ഭേദഗതിയ്‌ക്കെതിരെ കനത്ത പ്രക്ഷോഭം നടത്തുമ്പോഴാണ് ഉദ്ധവിന്റെ ഈ കടകവിരുദ്ധമായ പരാമർശം.അതേസമയം,എൻ.ആർ.സി നടപ്പിലാക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ഉദ്ധവ് അഭിപ്രായപ്പെട്ടു.
“ഞാൻ ഒരു ഹിന്ദുത്വ വാദിയാണ്.അതെന്നും അങ്ങനെ തന്നെയായിരിക്കും.അതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാവില്ല ” എന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വ്യക്തമാക്കി.ഞായറാഴ്ച, ശിവസേനയുടെ മുഖപത്രമായ സാമ്‌നയിൽ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലാണ് ഉദ്ധവ് ഇക്കാര്യം പ്രസ്താവിച്ചത്.
Discussion about this post