കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ആം ആദ്മി പാർട്ടി ഡൽഹിക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഡൽഹിയിൽ, ഞായറാഴ്ച നടന്ന തന്റെ ആദ്യ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സംസാരിക്കുകയായിരുന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.”ഡൽഹിയിലെ ബുരാരിയിൽ റോഡുകളില്ല, ജലവിതരണം പര്യാപ്തമല്ല, എന്തു വികസനമാണ് ഇവിടെ നടന്നത്? ” എന്നും നിതീഷ് കുമാർ ചോദിച്ചു.
ഡൽഹിയിൽ ഉള്ള ചിലർക്ക് പ്രവർത്തിയെക്കാൾ പ്രശസ്തിയാണ് താൽപര്യമെന്നും നിതീഷ് കുമാർ പ്രസ്താവിച്ചു.ജെഡിയു സ്ഥാനാർത്ഥികളായ എസ്.സി.എൽ ഗുപ്ത, ശൈലേന്ദ്ര കുമാർ എന്നിവർക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു നിതീഷ് കുമാർ.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വേദിയിൽ സന്നിഹിതനായിരുന്നു.








Discussion about this post