നിയന്ത്രണരേഖയിൽ ഉടനീളമായി പാകിസ്ഥാൻ കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ വെടിനിർത്തൽ ലംഘിച്ചത് 2,335 തവണ.കേന്ദ്രമന്ത്രി ശ്രീപദ് നായികാണ് ഇക്കാര്യം രാജ്യസഭയിൽ വെളിപ്പെടുത്തിയത്.2019 മെയ് 30 മുതൽ, 2020 ജനുവരി 15 വരെയുള്ള കണക്കാണിത്.
ആകെ മൊത്തം എട്ടു സൈനികർക്ക് ഈ ആക്രമണങ്ങളിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.തിങ്കളാഴ്ച, ജമ്മുകശ്മീരിലെ ടാങ്ധർ മേഖലയിൽ പാകിസ്ഥാനി സൈനിക ഗ്രൂപ്പുകളുടെ വെടിവെപ്പിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.









Discussion about this post